ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ നിര്‍ത്തി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 ഓഗസ്റ്റ് 2021 (08:11 IST)
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ നിര്‍ത്തി. അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. 2021ല്‍ അഫ്ഗാനിലേക്ക് 835 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയും 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും ഇന്ത്യ നടത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള കയറ്റുമതി ഇറക്കുമതിയാണ് താലിബാന്‍ നിര്‍ത്തിവച്ചിരിക്കുന്നത്. 
 
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍