മലയാള സിനിമയിലെ യുവനടിമാരിൽ മുൻനിരയിലുള്ള താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെയാണ് താരം ബിഗ് സ്ക്രീനിലേക്കേത്തുന്നത്. ലാൽ ജോസിന്റെ ഡയമണ്ട് നെൿലെസിലൂടെയാണ് അനുശ്രീ സിനിമയിലേക്കെത്തുന്നത്. എന്നാൽ, ഒട്ടുമിക്ക നടിമാരെ പോലെ തനിക്കും തുടക്കക്കാലത്ത് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി പറയുന്നു.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം സിനിമാജീവിതത്തിലെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. പല തരത്തിലുള്ള കഥകൾ നാട്ടുകാര്‍ മെനഞ്ഞുണ്ടാക്കിയിരുന്നു. ആരും തന്നെ അക്കാലത്ത് പിന്തുണച്ചിരുന്നില്ല. അവഗണനയായിരുന്നു അന്നൊക്കെ അനുഭവിക്കേണ്ടി വന്നിരുന്നതെന്ന് നടി പറയുന്നു.
സിനിമയിലെത്തി കുറച്ച് അവസരങ്ങൾ ലഭിച്ചതോടെയാണ് നാട്ടുകാർ എന്നെ അംഗീകരിച്ചത്. അവർ എന്നെ അനുമോദിക്കാൻ ഒരു യോഗം വിളിച്ച് ചേര്‍ത്തത്. അന്ന് താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് വേദിയിൽ പൊട്ടിക്കരഞ്ഞിരുന്നുവെന്നും നടി തുറന്നു പറയുന്നു.