പണ്ട് ഇരുണ്ട നിറം, ഇപ്പോൾ വെട്ടിത്തിളങ്ങുന്ന മുഖം; അമൃതയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഈ മരുന്ന്!

നിഹാരിക കെ.എസ്

തിങ്കള്‍, 10 മാര്‍ച്ച് 2025 (10:35 IST)
സീരിയൽ വഴി സജീവമായ നടിയാണ് അമൃത നായർ. തുടക്കകാലത്തെ അമൃതയല്ല ഇപ്പോഴുള്ളത്. ബാഹ്യസൗന്ദര്യം വളരെ മാറിയിട്ടുണ്ട്. മുൻപ് ഇരുണ്ട നിറമായിരുന്നു. എന്നാല, ഇപ്പോൾ വെളുത്ത് തുടുത്ത മുഖമായി മാറി. ചെറുപ്പത്തിലെ ഫോട്ടോസ് നടി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. അങ്ങനെയുണ്ടായിരുന്ന താന്‍ ഇത്രയും വെളുത്തതിന്റെ കാരണം എന്താണെന്ന് നടി ഇപ്പോൾ തുറന്നു പറയുന്നു.
 
രണ്ട് വർഷം കൊണ്ടാണ് തനിക്ക് മാറ്റമുണ്ടായതെന്ന് അമൃത പറയുന്നു. ഗ്ലൂട്ടത്തയോണ്‍ ടാബ്‌ലെറ്റ് കഴിച്ചത് കൊണ്ട് മാത്രമാണ് തനിക്ക് ഇത്രയും നിറം വന്നതെന്നാണ് നടി പറയുന്നത്. അതെങ്ങനെയാണെന്നും എത്രത്തോളം കഴിക്കണമെന്നും തുടങ്ങി തന്റെ നിറത്തിലും സൗന്ദര്യത്തിലും മാറ്റം വന്നതിനെ കുറിച്ചൊക്കെ അമൃത വ്യക്തമാക്കുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന രീതിയില്‍ പ്രൊമോട്ട് ചെയ്യരുതെന്ന വിമർശനങ്ങളോടും അമൃത പ്രതികരിച്ചു. 
 
ആവശ്യം ഉള്ളവര്‍ മാത്രം വാങ്ങിയാൽ മതിയെന്നും സൈദ് എഫക്ടിനെ കുറിച്ചൊക്കെ സംശയം ഉള്ളവര്‍ക്ക് ഒരു നല്ല സ്‌കിന്‍ ഡോക്ടറിനെ കണ്‍സള്‍ട്ട് ചെയ്യാമെന്നും അമൃത പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍