ഞങ്ങളെ തെറ്റിച്ചിട്ട് ദിവ്യയെ കൊണ്ടുപോകാൻ പണിയെടുക്കുന്നവരുണ്ട്; ക്രിസ് വേണുഗോപാൽ

നിഹാരിക കെ.എസ്

തിങ്കള്‍, 10 മാര്‍ച്ച് 2025 (09:11 IST)
കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു​ഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത്. വ്യവഹത്തോടെ ഇരുവർക്കും നേരെ വൻ സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. ഇപ്പോഴും തങ്ങളെ തെറ്റിപ്പിരിക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന് പറയുകയാണ് ക്രിസ് വേണു​ഗോപാൽ. അടുത്തിടെ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
 
ഡിവോഴ്സായി എന്ന തരത്തിൽ ഞങ്ങളെ കുറിച്ച് വ്യാജ വാർത്ത കൊടുക്കുന്ന ഇത്തരം ചാനലുകളെ അമ്മായി ചാനലെന്ന് പേരിട്ട് വിളിക്കാം. പിന്നെ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്നൊക്കെ എന്നെ കുറിച്ച് കമന്റുകളുണ്ടായിരുന്നു. ദിവ്യ എന്റെ ഭാര്യയാണ്. ഇത് കോഴിക്കൂടുമല്ല ഞാൻ കുറുക്കനുമല്ല. എന്റെ ഭാര്യയെ ഞാൻ നോക്കുന്നതിന് ഇത്തരത്തിൽ കമന്റിടുന്ന ആളുകൾ അവന്റെ ഭാര്യയെ എങ്ങനെയാണോ നോക്കുന്നത്... പാവം. ലവ് ലാ​ഗ്വേജ് മനസിലാകാത്തവരാണ് കുറേയാളുകൾ. അതുപോലെ ഇടയിലൂടെ കയറി ഞാനുമായി കുഞ്ഞുമോളെ തെറ്റിച്ചിട്ട് കൊണ്ടുപോകാൻ പണിയെടുക്കുന്നവരുമുണ്ടെന്നും ക്രിസ് വേണു​ഗോപാൽ പ്രതികരിച്ച് പറഞ്ഞു. 
 
ഭർത്താവ് ക്രിസ് പല കാര്യങ്ങളും പറയുമ്പോൾ ഞാൻ തന്നെയാണ് ശരിയെന്ന് തോന്നലുണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തെ കൂടുതൽ മനസിലാക്കി കഴിഞ്ഞപ്പോൾ ആ ചിന്ത മാറിയെന്ന് ദിവ്യയും വിവാഹജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍