ഒപ്പം അഭിനയിച്ചത് 1000 എപ്പിസോഡുകൾ, സീരിയലിലെ അമ്മായിഅമ്മയെ വിവാഹം ചെയ്ത് നടൻ, സൈബർ ലോകത്ത് നിന്ന് രൂക്ഷവിമർശനം

അഭിറാം മനോഹർ

തിങ്കള്‍, 10 ഫെബ്രുവരി 2025 (13:17 IST)
Indraneel- Meghana
സൈബറിടത്ത് വലിയ ചര്‍ച്ചയായി മിനിസ്‌ക്രീന്‍ താരങ്ങളുടെ വിവാഹവാര്‍ത്ത. 2003ല്‍ സംപ്രേക്ഷണം ചെയ്ത തെലുങ്ക് സീരിയലില്‍ അമ്മായിഅമ്മയും മരുമകനും ആയി അഭിനയിച്ച താരങ്ങള്‍ തമ്മിലായിരുന്നു വിവാഹം.  ചക്രവാകം സീരിയലിലെ അമ്മായിഅമ്മയായാണ് നടി മേഘ്‌ന അഭിനയിച്ചത്. ഈ സീരിയലില്‍ ഇവരുടെ മരുമകന്റെ വേഷമാണ് ഇന്ദ്രനീല്‍ അവതരിപ്പിച്ചിരുന്നത്.
 
40കാരിയായ മേഘ്‌നയും ഇന്ദ്രനീലും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമര്‍ശനങ്ങള്‍ രൂക്ഷമാകുന്നതിന് കാരണം. വലിയ തോതിലുള്ള ബോഡി ഷെയ്മിങ്ങാണ് സോഷ്യല്‍ മീഡിയയില്‍ നടി മേഘ്‌നയ്‌ക്കെതിരെ നടക്കുന്നത്. സീരിയലില്‍ അമ്മായിഅമ്മയായ നടിയെ ഭാര്യയാക്കി എന്ന കുറ്റമാണ് ഇന്ദ്രനീലില്‍ എല്ലാവരും കാണുന്നത്.
 
 ചക്രവാകം എന്ന സീരിയലിന് മുന്‍പ് കാലചക്രം എന്ന സീരിയലില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. ഇവിടെ വെച്ച് ഇന്ദ്രനീല്‍ മേഘ്‌നയോട് പ്രണയം തുറന്ന് പറഞ്ഞെങ്കിലും പ്രായവ്യത്യാസം പറഞ്ഞ് അന്ന് ആ പ്രണയാഭ്യര്‍ഥന നിരസിക്കുകയായിരുന്നു. എന്നാല്‍ ചക്രവാകം സീരിയല്‍ ഷൂട്ടിനിടെ 9 തവണയോളം ഇന്ദ്രനീല്‍ വിവാഹഭ്യര്‍ഥന നടത്തി. ഇതിന് പിന്നാലെയായിരുന്നു വിവാഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍