മൂന്നാം വിവാഹത്തിന് തയ്യാറെടുത്ത് രാഖി സാവന്ത്, ഇത്തവണ വരൻ പാകിസ്ഥാനിൽ നിന്ന്

അഭിറാം മനോഹർ

ചൊവ്വ, 28 ജനുവരി 2025 (19:59 IST)
മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് താനുള്ളതെന്ന് വെളിപ്പെടുത്തി നടി രാഖി സാവന്ത്. ഒരു അഭിമുഖത്തിലാണ് രാഖി തനിക്ക് പാകിസ്ഥാനില്‍ നിന്നും വന്ന വിവാഹാലോചനകളെ പറ്റി വെളിപ്പെടുത്തിയത്. കൃത്യമായ സമയത്ത് തന്നെ ശരിയായ തീരുമാനമെടുക്കുമെന്നും മുന്‍പ് 2 തവണ വിവാഹിതയായിട്ടുള്ള രാഖി സാവന്ത് പറഞ്ഞു.
 
അടുത്തിടെ പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിന്നും ഒട്ടേറെ വിവാഹാലോചനകള്‍ വന്നതായാണ് താരം വെളിപ്പെടുത്തിയത്. മുന്‍വിവാഹങ്ങളില്‍ താന്‍ ഉപദ്രവിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞവരാണ് തന്നെ മറ്റൊരു വിവാഹത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നും അത്തരമൊരു സാധ്യത താന്‍ തിരെഞ്ഞെടുക്കുമെന്നും രാഖി പറഞ്ഞു. പാകിസ്ഥാന്‍ കാരനായ ആണ്‍ സുഹൃത്തുണ്ടെന്നും ഇസ്ലാമിക ആചാരപ്രകാരം പാകിസ്ഥാനില്‍ വെച്ച് വിവാഹവും റിസപ്ഷന്‍ ഇന്ത്യയില്‍ വെച്ച് നടത്തുമെന്നും അഭിമുഖത്തിനിടെ താരം വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍