'വയര്‍ കാണിക്കാമോ'; മോശം കമന്റിനു വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത

രേണുക വേണു

വ്യാഴം, 27 ജൂണ്‍ 2024 (13:20 IST)
Amrutha Nair

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് അമൃത നായര്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം അമൃത ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അതിനടയില്‍ മോശം കമന്റുകള്‍ ഇടുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കാനും അമൃത ശ്രദ്ധിക്കാറുണ്ട്. അങ്ങനെയൊരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
'സാരി ധരിക്കുമ്പോള്‍ വയര്‍ കാണിക്കാമോ' എന്ന് ആവശ്യപ്പെട്ടയാള്‍ക്കാണ് അമൃത വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുന്നത്. 'തീരെ പറ്റുന്നില്ലെങ്കില്‍ വീട്ടില്‍ എന്തായാലും അമ്മയോ സഹോദരിയോ കാണുമല്ലോ. ചോദിച്ചു നോക്കൂ, ഫ്രീയായിട്ട് കാണിച്ചു തരും' എന്നായിരുന്നു അമൃതയുടെ മറുപടി.
 
അമൃതയുടെ മറുപടിക്ക് കൈയടിച്ചുകൊണ്ട് നിരവധി പേരാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇത്തരം നെഗറ്റീവ് കമന്റ് ഇടുന്നവര്‍ക്ക് അമൃത നല്‍കിയ പോലെ സ്‌പോട്ടില്‍ മറുപടി കൊടുക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. അഭിനയത്തിനു പുറമേ മികച്ചൊരു മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് അമൃത. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍