ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. മിന്നല്‍ മുരളിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ടോവിനോ തോമസ് പറഞ്ഞിരുന്നു.