50ന്റെ നിറവിൽ ഡെറിക് എബ്രഹാം, ഇത് അത്ഭുതം!

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (10:24 IST)
കേരളക്കരയെ ഇക്കഴിഞ്ഞ 16 മുതൽ മുതല്‍ മമ്മൂട്ടി കൈയിലെടുത്തിരിക്കുകയാണ്. അബ്രഹാമിന്റെ സന്തതികളുമായെത്തി മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമ സമ്മാനിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരിക്കുകയാണ്. 
 
ഇപ്പോഴിതാ, റിലീസ് ചെയ്ത് 9 ദിവസത്തിനുള്ളിൽ കൊച്ചിൻ മൾട്ടിപ്ലക്സിൽ നിന്നുമാത്രം 50 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ്. കൊച്ചിൻ മൾട്ടിയിൽ ആദ്യ ദിവസത്തേക്കാൾ കൂടുതൽ കളക്ഷൻ ഒൻപതാം ദിവസമെന്നത് അത്ഭുതമായി മാറിയിരിക്കുകയാണ്.  
 
റിലീസ് ചെയ്ത ആദ്യദിനം കൊച്ചിൻ മൾട്ടിയിൽ 7.46 ലക്ഷം സ്വന്തമാക്കിയ ചിത്രം 9ആം ദിവസം സ്വന്തമാക്കിയത് 7.54ലക്ഷം. 9 ദിവസം കൊണ്ട് 50 ലക്ഷം. 8 ദിവസം കൊണ്ട് ചിത്രം വേൾഡ് വൈഡ് 25 കോടി സ്വന്തമാക്കിയതായി സൂചനയുണ്ട്. 
 
നവാഗത സംവിധായകന്മാരുടെ ഹിറ്റ് സിനിമകളുടെ കൂട്ടത്തില്‍ ഷാജി പാടൂരിന്റെ അബ്രഹാമിന്റെ സന്തതികളെയും എഴുതി ചേര്‍ക്കാം. ഷാജി സംവിധായകനായി ചെയ്ത കന്നിചിത്രം അടി, ഇടി, വെടി, തുടങ്ങി പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ഇമേഷണല്‍ ത്രില്ലര്‍ സിനിമയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article