Abraham Ozler Second Part: ഓസ്‌ലറും അലക്‌സാണ്ടറും വീണ്ടും കണ്ടുമുട്ടും; സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് മിഥുന്‍ മാനുവല്‍ തോമസ്

രേണുക വേണു
വെള്ളി, 19 ജനുവരി 2024 (09:25 IST)
Abraham Ozler Second Part: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലറിന് രണ്ടാം ഭാഗം. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ജയറാമിന്റെ ഓസ്‌ലര്‍ എന്ന കഥാപാത്രവും മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രവും വീണ്ടും കണ്ടുമുട്ടേണ്ട അവസ്ഥയിലാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നതെന്ന് മിഥുന്‍ പറഞ്ഞു. 
 
'ഓസ്‌ലറും അലക്‌സാണ്ടറും വീണ്ടും കണ്ടുമുട്ടേണ്ട അവസ്ഥയിലാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. ഇതിനേക്കാള്‍ വലിയൊരു രഹസ്യത്തിന്റെ ചുരുളഴിയാനുണ്ട്. ആ രഹസ്യം ചുരുളഴിക്കണമെന്ന് തന്നെയാണ് വിചാരിച്ചിരിക്കുന്നത്. അതൊരു വലിയ സിനിമയായിരിക്കും,' മിഥുന്‍ പറഞ്ഞു. 

Read Here: 'പട്ടം പോലെ'യില്‍ ദുല്‍ഖറിന്റെ നായിക; ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക
 
രണ്ടാം ഭാഗത്തിനു വേണ്ടി മിഥുന്‍ മാനുവല്‍ തന്നെയായിരിക്കും തിരക്കഥ രചിക്കുക. ജയറാമിനും മമ്മൂട്ടിക്കും തുല്യ പ്രാധാന്യമുള്ള തരത്തിലാണ് കഥ ആലോചിക്കുന്നത്. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ഓസ്‌ലര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയിലാണ് രണ്ടാം ഭാഗത്തിനുള്ള സാധ്യതയും സംവിധായകന്‍ പങ്കുവെച്ചത്. ഇതിനോടകം 30 കോടിയിലേറെ കളക്ഷന്‍ ചിത്രത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് അനൗേേദ്യാഗിക കണക്കുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article