Mammootty: മോദിയുടെ കൈയില്‍ നിന്നു മമ്മൂട്ടി അക്ഷതം സ്വീകരിച്ചോ? ഇതാണ് സംഭവിച്ചത്

രേണുക വേണു

ബുധന്‍, 17 ജനുവരി 2024 (15:47 IST)
Mohanlal, Mammootty, Narendra Modi

Mammootty: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനോടു അനുബന്ധിച്ച് അയോധ്യയില്‍ പൂജിച്ച അക്ഷതം സിനിമാ താരങ്ങള്‍ക്ക് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മോദി മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്ക് അക്ഷതം നല്‍കിയത്. 
 
വര്‍ണക്കടലാസുകൊണ്ടുള്ള പൊതിയും മധുരവുമാണ് മോദിയുടെ അംഗരക്ഷകരുടെ കൈയില്‍ ഉണ്ടായിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മോദി ഓരോരുത്തരെയായി പരിചയപ്പെടുന്ന സമയത്ത് ഈ പൊതിയും മധുരവും നല്‍കി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ഖുശ്ബു എന്നീ താരങ്ങള്‍ക്കും മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എന്നിവര്‍ക്കും മോദി ഈ പൊതികളും മധുരവും നല്‍കുന്നത് വീഡിയോയില്‍ കാണാം. ഈ പൊതിയില്‍ ആയിരുന്നു അക്ഷതമെന്നാണ് സൂചന. പൊതി വാങ്ങിയ പലര്‍ക്കും അത് അക്ഷതമാണെന്ന കാര്യം അറിയില്ലായിരുന്നു. 
 
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. താലിക്കെട്ട് ചടങ്ങിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്‍മാര്‍ക്ക് ഹാരം എടുത്തു നല്‍കിയത്. വധൂവരന്‍മാര്‍ക്കും മോദി അക്ഷതം നല്‍കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍