Abraham Ozler: ജയറാം ചിത്രം എബ്രഹാം ഓസ്‌ലര്‍ 40 കോടി ക്ലബില്‍. മൂന്നാം വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടാന്‍ ഓസ്‌ലറിനു സാധിച്ചു. മൂന്നാം ഞായറാഴ്ചയായ ഇന്നലെ വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ നിന്ന് ചിത്രം ഒരു കോടിയില്‍ അധികം കളക്ട് ചെയ്‌തെന്നാണ് കണക്ക്. 40 കോടി ക്ലബില്‍ കയറുന്ന ആദ്യ ജയറാം ചിത്രമാണ് ഓസ്‌ലര്‍.
സിനിമയുടെ ടോട്ടല്‍ ഗ്രോസ് 21 കോടി കടന്നിട്ടുണ്ട്. ഷെയര്‍ 9.15 കോടിയായി. മമ്മൂട്ടി ചിത്രമായ റോഷാക്ക്, സുരേഷ് ഗോപി ചിത്രം പാപ്പന്‍ എന്നിവയുടെ കേരള ഗ്രോസ് ഓസ്‌ലര്‍ മറികടന്നു.