140 കോടി പിന്നിട്ട് ആവേശം, 22-ാം ദിവസം സിനിമ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വെള്ളി, 3 മെയ് 2024 (16:29 IST)
പുതിയ റിലീസുകള്‍ ഓരോന്നായി വന്നിട്ടും ഫഹദിന്റെ ആവേശം വീണില്ല. സിനിമ പ്രേമികളെ ഇപ്പോഴും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുകയാണ് സിനിമ. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം 22 ദിവസങ്ങള്‍ പിന്നിട്ട് പ്രദര്‍ശനം തുടരുന്നു. 140 കോടിക്ക് മുകളില്‍ ഇതിനോടകം തന്നെ കളക്ഷന്‍ നേടിക്കഴിഞ്ഞു. മെയ് രണ്ട് വ്യാഴാഴ്ചത്തെ കളക്ഷനാണ് പുറത്തുവന്നിരിക്കുന്നത്.
 
ആവേശം വ്യാഴാഴ്ച കഴിഞ്ഞതോടെ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് 84.65 കോടി കളക്ഷന്‍ നേടി.വിദേശത്ത് നിന്ന് 51 കോടി രൂപയാണ് ചിത്രം നേടിയത്. 22 മത്തെ ദിവസം 1.30 കോടിയാണ് ഇന്ത്യയില്‍നിന്ന് നേടിയത്.
 
 റിലീസ് ചെയ്ത് 22-ാം ദിവസമായ വ്യാഴാഴ്ച, 'ആവേശം' ത്തിന് തിയേറ്ററുകളിലെ ഒക്യുപെന്‍സി 23.80% ആണ്.
 പ്രഭാത ഷോകളില്‍ 13.63% ഒക്യുപന്‍സി ലഭിച്ചപ്പോള്‍ ഉച്ചകഴിഞ്ഞുള്ള ഷോകളില്‍ 21.23% ആയി വര്‍ധിച്ചു. ഈ ട്രെന്‍ഡ് സായാഹ്ന ഷോകളിലേക്കും തുടര്‍ന്നു, 26.07% വരെ ഒക്യുപന്‍സി എത്തി, രാത്രി ഷോകളില്‍ 34.25% ഒക്യുപന്‍സിയായി ഉയരുന്ന കാഴ്ചയാണ് ഉണ്ടായത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article