2024 ൽ സൂര്യയുടെ ആരാധകർ ആഘോഷിക്കാനായി കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് നടൻ കടന്നു. കഴിഞ്ഞദിവസം സൂര്യയുടെ ഭാഗങ്ങളുടെ ഡബ്ബിങ് ആരംഭിച്ചിരുന്നു. ത്രീഡി ആയിട്ട് ഒരുങ്ങുന്ന സിനിമ ശിവയാണ് സംവിധാനം ചെയ്യുന്നത്. കങ്കുവ സിനിമയുടെ ദൃശ്യങ്ങൾ കണ്ടു എന്നും വിസ്മയിപ്പിക്കുന്നതാണ് എന്നും ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തു.