“ഞാന്‍ തുണിയുരിഞ്ഞില്ല, അതെല്ലാം ക്യാമറാ ട്രിക്ക്”

Webdunia
ശനി, 17 ഏപ്രില്‍ 2010 (20:03 IST)
IFM
ജഗ്‌മോഹന്‍ മുന്ദ്ര സംവിധാനം ചെയ്യുന്ന ‘അപ്പാര്‍ട്ടുമെന്‍റ്’ എന്ന ചിത്രത്തിലെ കുളിമുറി സീനില്‍ താന്‍ വള്‍ഗറായി അഭിനയിച്ചിട്ടില്ലെന്ന് നടി നീതു ചന്ദ്ര. അതുകൊണ്ടു തന്നെ Bold Actress എന്നു വിളിക്കുന്നത് തനിക്കിഷ്ടമല്ലെന്നും നീതു ചന്ദ്ര പറയുന്നു.

“അപ്പാര്‍ട്ടുമെന്‍റ് എന്ന ചിത്രത്തിലെ കുളിമുറി സീനില്‍ ഞാന്‍ വള്‍ഗറായോ ചീപ്പായോ എന്തെങ്കിലും ചെയ്തിട്ടില്ല. ഞാന്‍ വിവസ്ത്രയായി നില്‍ക്കുന്ന ഒരു ഷോട്ട് ആ സീനില്‍ ഉണ്ട്. പക്ഷേ അത് ക്യാമറാ ട്രിക്ക് ആണ്. ആ സിനിമയുടെ സംവിധായകന്‍ സൃഷ്ടിച്ചിട്ടുള്ള ഒരു മായക്കാഴ്ചയാണത്. അങ്ങനെ ഒരു രംഗം ചിത്രീകരിക്കാന്‍ ഞാന്‍ comfortable ആയിരുന്നില്ല” - നീതു പറയുന്നു.

“ഞാന്‍ ഒരു ഹോസ്റ്റല്‍ ഗേളായാണ് അപ്പാര്‍ട്ടുമെന്‍റില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ വിവാദമാകുന്ന ആ സീനില്‍, ഞാന്‍ കുളിക്കുമ്പോള്‍ എന്തോ ചിന്തിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. കുളിക്കുമ്പോള്‍ നമുക്ക് ഡിസൈനര്‍ സാരി ധരിക്കാനാവില്ലല്ലോ?” - നീതു ചോദിക്കുന്നു.

“ഞാന്‍ ഒരു Bold Actress അല്ല. ഒരു ബോള്‍ഡ് കഥാപാത്രവും ഞാന്‍ ചെയ്തിട്ടില്ല. ട്രാഫിക് സിഗ്നലില്‍ ഞാന്‍ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. വണ്‍ ടു ത്രീ എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയായാണ് അഭിനയിച്ചത്. ആ സിനിമ മുഴുവന്‍ യൂണിഫോം ധരിച്ചാണ് അഭിനയിച്ചത്. റാന്‍ എന്ന ചിത്രത്തില്‍ ഒരു മോഡല്‍ കഥാപാത്രമായിരുന്നിട്ടും വസ്ത്രധാരണം വളരെ മാന്യമായിരുന്നു.” - നീതു ചന്ദ്ര വ്യക്തമാക്കുന്നു.