“അജിത്തിനെ ഓര്‍ത്ത് എന്‍റെ അമ്മമനസ് വേദനിക്കുന്നു” - വിജയുടെ അമ്മ!

Webdunia
തിങ്കള്‍, 2 മെയ് 2016 (15:56 IST)
തമിഴകത്തിന്‍റെ ‘തല’ അജിത്തിന്‍റെ ജന്‍‌മദിനമായിരുന്നല്ലോ മേയ് 1. ആരാധകരും സിനിമാപ്രവര്‍ത്തകരും അജിത്തിനെ ആശംസകള്‍ കൊണ്ടുമൂടി. ഫാന്‍സ് അസോസിയേഷനൊക്കെ അജിത്ത് നേരത്തേ പിരിച്ചുവിട്ടിരുന്നെങ്കിലും തമിഴ്നാടിന്‍റെ മുക്കിലും മൂലയിലും അജിത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ഫ്ലക്സുകളും നിറഞ്ഞു.
 
എന്നാല്‍ അജിത്തിന് ലഭിച്ച ഏറ്റവും സ്പെഷ്യല്‍ ആശംസ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു ഇടത്തുനിന്നാണ്. അജിത്തിന്‍റെ സിനിമാരംഗത്തെ മുഖ്യ എതിരാളിയും ജീവിതത്തിലെ ആത്മാര്‍ത്ഥ സുഹൃത്തുമായ സാക്ഷാല്‍ ഇളയദളപതി വിജയുടെ മാതാവ് ശോഭയാണ് അജിത്തിന് ഹൃദയസ്പര്‍ശിയായ കുറിപ്പ് അയച്ചത്.
 
“അജിത്ത് റിസ്ക് എടുത്ത് സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ച് പരുക്കേറ്റ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എന്നിലെ അമ്മമനസ് വേദനിക്കാറുണ്ട്. അജിത് ഏറെക്കാലം നന്നായി ജീവിക്കട്ടെ. എല്ലാവര്‍ക്കും സ്വന്തം കൈകൊണ്ട് ബിരിയാണി വച്ചുകൊടുക്കുന്ന അജിത് കുടുംബസമേതം എന്‍റെ വീട്ടിലേക്ക് വരണമെന്നും എന്‍റെ കൈകൊണ്ടുണ്ടാക്കുന്ന ബിരിയാണി കഴിക്കണമെന്നും ആഗ്രഹമുണ്ട്” - വിജയുടെ അമ്മയുടെ ആശംസാക്കുറിപ്പില്‍ പറയുന്നു. 
Next Article