സ്റ്റൈൽ മന്നന്‍ തകര്‍ക്കുമോ ?; കബാലിയുടെ ടീസര്‍ കണ്ട രാജമൌലിയും ഞെട്ടി

Webdunia
തിങ്കള്‍, 2 മെയ് 2016 (12:00 IST)
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍സ്‌റ്റാര്‍ രജനി കാന്ത് നായകനാകുന്ന കബാലിയുടെ ടീസറിന് സിനിമാ  ലോകത്ത് നിന്ന് വന്‍ വരവേല്‍പ്പ്. സ്റ്റൈൽ മന്നന്റെ സ്റ്റൈലിനെ പുകഴ്ത്തി ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ സംവിധായകന്‍ എസ്എസ് രാജമൌലിയും രംഗത്തെത്തി.

'ഇതാണ് സ്റ്റൈല്‍, ഇതാണ് രജനി, ഇതാണ് തലൈവ' എന്നാണ് ടീസര്‍ കണ്ടശേഷം രാജമൌലി പ്രതികരിച്ചത്. നേരത്തെ ദുൽക്കറും നിവിൻ പോളിയും വിനീത് ശ്രീനിവാസനും കബാലിയുടെ ടീസറിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.
അതേസമയം, കബാലിയുടെ ടീസറിന്റെ കാഴ്ചക്കാരുടെ വര്‍ദ്ധിക്കുകയാണ്. യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 1.06 സെക്കന്‍റാണ് ടീസറിന്‍റെ ദൈർഘ്യം.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അധോലോക നേതാവിന്റെ റോളിലാണ് രജനി. ഏറെ കാലത്തിനുശേഷം രജനികാന്ത് സ്വന്തം പ്രായത്തിലുള്ള നായകകഥാപാത്രമാകുന്നുവെന്ന പ്രത്യേകതയും കമ്പാലിക്കുണ്ട്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവടങ്ങളിലാണ് ചിത്രീകരണം.

ഭാര്യയുടെ റോളില്‍ രാധിക ആപ്‌തെയും മകളുടെ വേഷത്തില്‍ ധന്‍സികയും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. അട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പാ രഞ്ജിത്ത്.
Next Article