മമ്മൂട്ടിയുടെ മേയ്ക്ക് ഓവറാണ് ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’. വടക്കുന്തല തിയറ്റേഴ്സിന്റെ പ്രധാന നടനായ ക്ലീറ്റസായാണ് മമ്മൂട്ടിയെത്തുന്നത്. മുടി നീട്ടി വളര്‍ത്തി താടിയും നീട്ടിയതാണ് ക്ലീറ്റസിന്റെ രൂപം. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയില്‍ ക്ലീന്‍ ഷേവ് ചെയ്ത് സുന്ദരനായ വിദേശ മലയാളിയായെത്തുന്ന മമ്മൂട്ടിയ്ക്ക് ഇതില്‍ നിന്നും വിഭിന്നമായ വേഷമാണ് ക്ലീറ്റസിന്റേത്. കഥ, തിരക്കഥയൊരുക്കുന്നത് ദീര്‍ഘനാളത്തെ നാടകപരിചയമുള്ള ബെന്നി പി നായരമ്പലമാണെന്നതും ചിത്രത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.
ക്ലീറ്റസിന്റെ വിവിധ ജീവിത സന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം നിങ്ങുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളായ തൊമ്മനും മക്കളും, പോത്തന്‍ വാവ, ചട്ടമ്പിനാട്, അണ്ണന്‍തമ്പി തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥയെഴുതിയത് ബെന്നി പി നായരമ്പലമായിരുന്നു. വീണ്ടും ഇവര്‍ ഒന്നിയ്ക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും സംഭവിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകന്‍ ജി മാര്‍ത്താണ്ഡനാണ്. ഹണി റോസാണ് നായിക. ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, അന്‍വര്‍ റഷീദ് എന്നിവര്‍ക്കൊപ്പം അസോസിയേറ്റായി പ്രവര്‍ത്തിച്ച അനുഭവപാരമ്പര്യവുമായിട്ടാണ് മാര്‍ത്താണ്ഡന്‍ സംവിധാനരംഗത്തേക്ക് കടക്കുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ നിര്‍മ്മിക്കുന്നത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ ഫൈസല്‍ ലത്തീഫാണ്.