‘ആഷിക് അബുവും ടീമും വേര്‍പിരിയുന്നു‘ സത്യമെന്ത്?

Webdunia
ഞായര്‍, 22 സെപ്‌റ്റംബര്‍ 2013 (15:22 IST)
PRO
ആഷിക് അബു, ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍- ഈ കൂട്ടുകെട്ടില്‍ നിന്നും പിറവിയെടുത്തത് നിരവധി ഹിറ്റ് സിനിമകളാണ്. ഈ വിജയക്കൂട്ടുകെട്ട് പിരിയുന്നുവെന്ന വാര്‍ത്തയാണ് അടുത്തെയിടെ പ്രചരിച്ചത്. എന്താണ് സത്യമെന്ന് ഇവരുടെ മറുപടി തന്നെ നമുക്ക് നോക്കാം.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ..എന്നിവ ഇവരൊന്നിച്ച വിജയ ചിത്രങ്ങളാണ്. ഇപ്പോള്‍ ഇടുക്കി ഗോള്‍ഡെന്ന ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുകയാണ് ഇവര്‍.

അടുത്തെയിടെ സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ പ്രചരിച്ച ഗോസിപ്പായിരുന്നു ഇവര്‍ സ്വന്തം പ്രോജക്ടുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുവെന്നത്.

എന്നാല്‍ ഇപ്പോള്‍ തിരക്കഥാകൃത്ത് ശ്യാം പുഷ്കര്‍ ഇത് നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ്. ഭാവിയിലും തങ്ങള്‍ ഒരുമിച്ചായിരിക്കും പ്രവര്‍ത്തിക്കുമെന്ന് ശ്യാം പുഷ്കര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

മറ്റ് ഡയറക്ടര്‍മരോടും തങ്ങള്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും എന്നാല്‍ അടുത്ത മോഹല്‍ ലാല്‍- ആഷിക് സിനിമയില്‍ താനും ദിലീഷുമുണ്ടെന്നും ശ്യാം പുഷ്കര്‍ പറയുന്നു.