ഹന്‍സിക വരുന്നു കിടിലന്‍ ഐറ്റവുമായി

Webdunia
IFM
അഭിനയക്കളരി തുടങ്ങിയത് അങ്ങ് ബോളിവുഡിലാണെങ്കിലും ഹന്‍സിക മോട്‌വാനി കാണികളെ തീപിടിപ്പിക്കുന്നത് ഇങ്ങ് തെക്കാണ്. ടോളിവുഡില്‍‘മസ്ക’ എന്ന ചിത്രത്തില്‍ ഗ്ലാമര്‍ കാട്ടി പ്രേക്ഷകരെ കൈയ്യിലെടുത്ത ഹന്‍സിക ഇതാ വീണ്ടുമൊരങ്കത്തിന് തയ്യാറെടുക്കുന്നു.

‘ബില്ല’ എന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ ഹന്‍സിക ഒരു ഐറ്റം നമ്പരാണ് ചെയ്യുന്നത്. മുന്തിയ വേഷത്തില്‍ വന്ന് ഐറ്റം ഗേളായി തരം താണോ എന്നൊരു ചോദ്യം വേണ്ടെന്നാണ് ഈ സുന്ദരി പറയുന്നത്. ഐറ്റം ചെയ്യാനുള്ള തീരുമാനം കുറച്ച് കടന്നതായിപ്പോയി എങ്കിലും അല്‍പ്പം ചില വ്യക്തി ബന്ധങ്ങളൊക്കെ മാനിച്ചാണത്രേ ഇതിനൊരുങ്ങുന്നത്.

ഐറ്റം നമ്പര്‍ എന്ന് വെറുതെയങ്ങ് പറഞ്ഞ് തള്ളാനാവാത്ത രംഗത്തിലാണ് ഹന്‍സിക അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അണിയറ പ്രവര്‍ത്തകര്‍ ഹന്‍സികയുടെ റോളിനെ കുറിച്ച് വാര്‍ത്തകള്‍ ഒന്നും പുറത്തുവിടുന്നില്ല എങ്കിലും ശരീര സൌന്ദര്യം ശരിക്കും പ്രദര്‍ശിപ്പിക്കുന്ന വേഷത്തിലാണ് ഹന്‍സിക അഭിനയിക്കുന്നതെന്നാണ് ടോളിവുഡിലെ രഹസ്യ സംഭാഷണം.

മെഹര്‍ മഹേഷാണ് ബില്ലയുടെ സംവിധായകന്‍. മഹേഷ് പറഞ്ഞാല്‍ ഹന്‍സിക എന്തും ചെയ്യും. കാരണം, മറ്റൊന്നുമല്ല അദ്ദേഹം സഹോദര തുല്യനും അഭ്യുദയ കാംക്ഷിയുമാണെന്നാണ് ഹന്‍സികയുടെ വിവരണം.

തമിഴില്‍ അജിത്തും നയന്‍ താരയും തകര്‍ത്തഭിനയിച്ച ബില്ലയാണ് ഇപ്പോള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്.