സുരഭിയ്ക്കു മുന്നിൽ ലോക സുന്ദരി മുട്ടുകുത്തി!

Webdunia
ശനി, 8 ഏപ്രില്‍ 2017 (12:15 IST)
64ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നൽകിയതിൽ മലയാളികൾ ഏറ്റവും സന്തോഷിക്കുന്നത് മികച്ച നടിയ്ക്കുള്ള അവാർഡിലാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. സുരഭി മത്സരിച്ചതോ ലോക സുന്ദരി ഐശ്വര്യ റായിയോടും. ഐശ്വര്യയെ ഏകപക്ഷീയമായി മറി കടന്നാണ് സുരഭി വിജയം സ്വന്തമാക്കിയത്.
 
സുരഭി അഭിനയിച്ച മിന്നാമിനുങ്ങ് എന്ന സിനിമ പൂർത്തിയായ ഉടൻതന്നെ ഇതായിരിക്കും മികച്ച നടിയെന്നു 12 അംഗ ജൂറിയിലെ 11 പേരും പറഞ്ഞിരുന്നു. എന്നാൽ, ഒരാൾ മാത്രം ഐശ്വര്യ റായിക്ക് സരബ്ജിത് എന്ന സിനിമയ്ക്കു അവാർഡു നൽകണം എന്നഭിപ്രായപ്പെട്ടു. പക്ഷേ, ഭൂരിപക്ഷം സുരഭിയ്ക്ക് ആയതിനാൽ സുരഭി തന്നെ അവാർഡിന് അർഹയാവുകയായിരുന്നു.
കണ്ടു. 
Next Article