സുന്ദരിയമ്മയെ രാത്രിയില്‍ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പൊലീസ് പിടികൂടിയയാളെ പിന്നീട് നിരപരാധിയെന്ന് മനസിലാക്കി കോടതി വിട്ടയച്ചിരുന്നു. തെളിവുകള്‍ കെട്ടിച്ചമച്ച് ഒരാളെ ബോധപൂര്‍വം പ്രതിയാക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. അന്വേഷണോദ്യോഗസ്ഥനില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കി പ്രതിയായി അവതരിപ്പിക്കപ്പെട്ടയാള്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു.