സിനിമ കാണുമ്പോഴറിയാം ‘കൂതറ’ എന്താണെന്ന്!

Webdunia
ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (18:05 IST)
PRO
ഒരു സിനിമയുടെ പേരാണ് അതിന്‍റെ ഐഡന്‍റിറ്റി എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? പ്രത്യേകിച്ച് മമ്മൂട്ടിയുടെ മകന്‍റെ ആദ്യചിത്രം സംവിധാനം ചെയ്യുക എന്ന നിര്‍ണായകദൌത്യം നിര്‍വഹിച്ച ശ്രീനാഥ് രാജേന്ദ്രന് സിനിമയുടെ പേരിന്‍റെ പ്രാധാന്യം ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. പിന്നെ എന്തുകൊണ്ടാണ് തന്‍റെ രണ്ടാമത്തെ സിനിമയ്ക്ക് അദ്ദേഹം ‘കൂതറ’ എന്ന് പേരിട്ടത്? അതും ഒരു മോഹന്‍ലാല്‍ ചിത്രത്തിന്?!

എന്തായാലും ‘കൂതറ’ എന്ന് പേരിട്ടതിന് പിന്നിലെ ചേതോവികാരം വെളിപ്പെടുത്താന്‍ ശ്രീനാഥ് തയ്യാറല്ല. ഈ പേരിടാന്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നും സിനിമ കണ്ടിറങ്ങുന്നതോടെ പ്രേക്ഷകര്‍ക്ക് അത് കൂടുതല്‍ വ്യക്തമാകുമെന്നുമാണ് സംവിധായകന്‍ പറയുന്നത്.

അടുത്ത പേജില്‍ - ‘ചിത്രം’ ആവര്‍ത്തിക്കില്ല!

PRO
‘കൂതറ’യില്‍ പഴയകാല നായിക രഞ്ജിനി അഭിനയിക്കുന്നുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ രഞ്ജിനി വീണ്ടും എത്തുമ്പോള്‍ പ്രതീക്ഷയേറുമെന്ന് ഉറപ്പ്. ‘ചിത്ര’ത്തിലേതുപോലെ ഈ സിനിമയിലും മോഹന്‍ലാലും രഞ്ജിനിയും പ്രണയിച്ച് ആടിപ്പാടുമോ?

എന്നാല്‍ അതൊന്നും സംഭവിക്കില്ല എന്ന് ഉറപ്പ്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ പെയറായല്ല രഞ്ജിനി പ്രത്യക്ഷപ്പെടുന്നത്. എന്തായാലും 23 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിനി തിരിച്ചെത്തുമ്പോള്‍ അത് എന്തെങ്കിലും പ്രത്യേകതയുള്ള കഥാപാത്രമായിരിക്കുമെന്ന് തീര്‍ച്ച.