വീണ്ടും വരുന്നു, ബിലാല്‍ ജോണ്‍ കുരിശിങ്കല്‍!

Webdunia
വ്യാഴം, 19 ഡിസം‌ബര്‍ 2013 (15:01 IST)
PRO
PRO
ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും വരികയാണ്. മമ്മൂട്ടിയുടെ ബിഗ്‌ബിയിലെ ഗാംഗ്സ്റ്റര്‍ കഥാപാത്രമായ ബിലാല്‍ തിരിച്ചെത്തുകയാണ്. ബിഗ്‌ബിയുടെ പ്രീക്വലായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ഇതു സംബന്ധിച്ച ചര്‍ച്ച സജീവമായി കഴിഞ്ഞു. എന്നാല്‍ ചിത്രം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിരുന്നു. മാര്‍ക്ക് വാള്‍‌ബര്‍ഗിന്റെ ഫോര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിന്റെ കോപ്പിയാണ് ചിത്രമെന്നായിരുന്നു ആരോപണം. പക്ഷേ വൈവിധ്യമാര്‍ന്ന ഷോട്ടുകളിലൂടെ ചിത്രം ശ്രദ്ധേയമായി.

അടുത്ത പേജില്‍: മമ്മൂട്ടിയെ മരണമുനമ്പിലെത്തിച്ച ബിഗ് ബി!


PRO
PRO
മമ്മൂട്ടിയുടെ വ്യത്യസ്തമായ മാനറിസമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ ഉണ്ണി ആര്‍ എഴുതിയ ഡയലോഗുകളും ഹിറ്റായി. ഗൌരവമുള്ള ഭാവഭേദമൊന്നും വെളിയില്‍ പ്രകടിപ്പിക്കാത്ത ബിലാലിനെ ആരാധകര്‍ നെഞ്ചിലേറ്റി.

കഥാപാത്രത്തിന്‍റെയും അവതരണത്തിന്‍റെയും ഫ്രഷ്നസായിരുന്നു ബിഗ്ബിയുടെ പ്രത്യേകത. ചിത്രത്തിലെ വാഹനം കത്തിക്കുന്ന ആക്‍ഷന്‍ രംഗത്തില്‍ അപകടത്തില്‍പ്പെട്ട മമ്മൂട്ടി മരണമുനമ്പില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഈ രംഗം ഏറെ കൈയടി നേടി.

അടുത്ത പേജില്‍: ബിലാലിന്റെ സ്റ്റൈലിഷ് മാനറിസം

PRO
PRO

PRO
PRO

PRO
PRO

PRO
PRO

PRO
PRO

PRO
PRO

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്