രേവതി വിവാഹമോചിതയായി

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2013 (14:27 IST)
PRO
നടി രേവതി വിവാഹമോചനം നേടി. രേവതിക്കും ഭര്‍ത്താവ് സുരേഷ് മേനോനും വിവാഹമോചനം അനുവദിച്ചുകൊണ്ട് കുടുംബക്കോടതി ഉത്തരവായി.

രേവതിയും സുരേഷും ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയാണ്. എന്നാല്‍ ഇരുവരും തമ്മിലുള്ള സൌഹൃദത്തിന് വിള്ളല്‍ വീണിട്ടില്ല. പരസ്പരധാരണയോടെ വിവാഹമോചനത്തിനായി കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

പുതിയ മുഖം എന്ന തമിഴ് ചിത്രത്തില്‍ ജോഡിയായി അഭിനയിച്ചതോടെയാണ് രേവതിയും സുരേഷ് മേനോനും പ്രണയത്തിലായത്. ആ ചിത്രത്തിന്‍റെ സംവിധായകനും സുരേഷ് മേനോന്‍ ആയിരുന്നു. 1988ലാണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ടെലിവിഷന്‍ സീരിയലുകള്‍ നിര്‍മ്മിച്ചു. അവയില്‍ നഷ്ടമുണ്ടായതോടെയാണ് ഇവരുടെ ബന്ധത്തില്‍ ഉലച്ചില്‍ വീണതെന്നാണ് വിവരം.

മാനസികമായി അകന്നതോടെ ഇവര്‍ വിവാഹമോചനം നേടാമെന്ന് തീരുമാനിക്കുകയായിരുന്നു.