മോഹന്‍‌ലാലിന് രാജീവ് പിള്ള വില്ലന്‍!

Webdunia
ശനി, 7 ജൂലൈ 2012 (14:03 IST)
PRO
PRO
സെലിബ്രിറ്റി ക്രിക്കറ്റിലൂടെ പ്രശസ്തനായ താരമാണ് രാജീവ് പിള്ള. സെലിബ്രിറ്റി ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന്, കേരള സ്ട്രൈക്കേഴ്സ് ടീം ഉടമയും സംവിധായകനുമായ പ്രിയദര്‍ശന്‍ രാജീവ് പിള്ളയ്ക്ക് ബോളിവുഡില്‍ ഒരു പ്രതിനായകവേഷം നല്‍കിയിരുന്നു. ഇപ്പോഴിതാ മലയാളത്തിലും രാജീവ് പിള്ളയ്ക്ക് ഒരു തകര്‍പ്പന്‍ വേഷം ലഭിച്ചിരിക്കുന്നു. മേജര്‍ രവി ഒരുക്കുന്ന മോഹന്‍‌ലാല്‍ ചിത്രത്തിലെ വില്ലന്‍ വേഷമാണ് രാജീവ് പിള്ളയ്ക്ക് ലഭിച്ചിരിക്കുന്നത്.

കര്‍മ്മയോദ്ധ എന്ന ചിത്രത്തിലാണ് രാജീവ് പിള്ള വില്ലനായി എത്തുന്നത്. മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രാജീവ് പിള്ളയ്ക്ക് നല്‍കിയിരിക്കുന്നത് ഒരു വ്യത്യസ്തമായ വേഷമാണെന്ന് മേജര്‍ രവി പറഞ്ഞു. പ്രധാന വില്ലനായിരിക്കും രാജീവ് പിള്ളയെന്നും മേജര്‍ രവി പറഞ്ഞു.

ഗോവിന്ദ് പദ്മസൂര്യ, രജത് മേനോന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.