മനുഷ്യര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന തെരുവുനായശല്യം അവസാനിപ്പിക്കാന്‍ വേണ്ടിവന്നാല്‍ അവയെ കൊല്ലണമെന്ന മോഹന്‍ലാലിന്‍റെ അഭിപ്രായത്തോട് തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രതിഷേധം ശക്തമാകുന്നു. തെരുവുനായ്ക്കളെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് തമിഴ് നടന്‍ വിശാല്‍ നിരാഹാര സമരം നടത്തിയതിനുപിന്നാലെ തെന്നിന്ത്യന്‍ താരസുന്ദരി തൃഷയും മോഹന്‍ലാലിന്‍റെ അഭിപ്രായത്തോട് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു.
‘തെരുവുനായ്ക്കളെ കൊല്ലണ’മെന്ന മോഹന്‍ലാലിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കവേയാണ് തന്‍റെ അഭിപ്രായം തൃഷ തുറന്നുപറഞ്ഞത്. ‘തെരുവുനായ്ക്കളെ കൊല്ലുന്നത് ദയയില്ലാത്ത ഒരു നടപടിയാണ്. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗമാണ് തേടേണ്ടത്. അവയെ ഭദ്രമായ ഒരു സ്ഥലത്തേക്ക് മാറ്റുകയാണ് വേണ്ടത്” - തൃഷ വ്യക്തമാക്കി.
“എന്‍റെ വീടിനടുത്തുപോലും പത്തോളം തെരുവുനായ്ക്കള്‍ അലഞ്ഞുനടക്കുന്നുണ്ട്. അവയെ സുരക്ഷിതസ്ഥാനത്തേക്ക്ക് മാറ്റാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്” - തൃഷ പറഞ്ഞു.
നായ്ക്കളോട് സ്നേഹമുണ്ടെന്നും താനും നായ്ക്കളെ വളര്‍ത്തുന്നുണ്ടെന്നും തന്‍റെ ബ്ലോഗിലൂടെ വ്യക്തമാക്കിയ മോഹന്‍ലാല്‍ എന്നാല്‍ തെരുവുനായ്ക്കളെ സംബന്ധിച്ച് തന്‍റെ ശക്തമായ നിലപാട് അറിയിച്ചിരുന്നു. പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതേ ചാഞ്ഞാല്‍ വെട്ടണമെന്ന ചൊല്ലിന് അനുസരിച്ചുള്ള നടപടിയാണ് തെരുവുനായ്ക്കളുടെ കാര്യത്തില്‍ ഉണ്ടാകേണ്ടതെന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.