മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നില്ലെന്ന് കരീന കപൂര്‍!

Webdunia
ബുധന്‍, 6 നവം‌ബര്‍ 2013 (14:35 IST)
PRO
PRO
മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നില്ലെന്ന് കരീന കപൂര്‍. കുഞ്ഞാലി മരയ്ക്കാറുടെ ജീവിതം ആസ്പദമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറെക്കുറിച്ചുള്ള ചിത്രത്തില്‍ നായികയായി കരീന എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് കരീനയുടെ വ്യക്തമാക്കിയത്.

നിലവില്‍ മലയാള സിനിമയില്‍ അഭിനയിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ല. മലയാളത്തില്‍ നിന്ന് അത്തരത്തില്‍ ഒരു ഓഫര്‍ ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിന്ന് ധാരാളം ഓഫറുകള്‍ വരാറുണ്ടെങ്കിലും ഭാഷ അറിയില്ലാത്തതിനാല്‍ ഈ ഓഫറുകള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും കരീന പറയുന്നു.

ഹിന്ദി കവിയായ സഹീര്‍ ലുദിയാന്‍വിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് കരീന അഭിനയിക്കുന്നത്. ജസ്മീത് റീന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തറാണ് നായകന്‍.