മൈ ബോസില്‍ മംമ്ത ചെയ്ത കഥാപാത്രം ഓര്‍മ്മയില്ലേ. അതുപോലൊരു ‘ബോസ്’ കഥാപാത്രത്തെ ഹണി റോസ് അവതരിപ്പിക്കുന്നു. ചിത്രത്തിന് പേര് ‘അവരുടെ രാവുകള്‍’.
ഇത് അവളുടെ രാവുകള്‍ പോലെയല്ല. അല്‍പ്പം പോലും അതിരുകടക്കാത്ത ചിത്രമാണ്. കുടുംബങ്ങള്‍ക്ക് ധൈര്യപൂര്‍വം ടിക്കറ്റെടുക്കാവുന്ന സിനിമയായിരിക്കും ഇത്. ‘ഫിലിപ്സ് ആന്‍റ് ദി മങ്കിപെന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദാണ് ചിത്രം ഒരുക്കുന്നത്.
ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. ആസിഫ് അലി, നെടുമുടി വേണു എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
വളരെ ഹാര്‍ഡ് വര്‍ക്കിംഗായ ബോസായി ഹണി റോസും അവരുടെ അലസനായ കീഴ്‌ജീവനക്കാരനായി ഉണ്ണി മുകുന്ദനും അഭിനയിക്കുന്നു. ഉണ്ണി അവതരിക്കുന്ന കഥാപാത്രത്തിന്‍റെ ജീവിതം മാറുന്നിടത്താണ് കഥ അതിന്‍റെ ട്രാക്കിലേക്ക് കയറുന്നത്.
ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട് എന്നിവര്‍ കൊച്ചിയില്‍ പുതിയ ജീവിതം തേടിയെത്തുന്നതും അവര്‍ നേരിടുന്ന പ്രശ്നങ്ങളും ചിത്രത്തെ രസകരമാക്കുന്നു.