ജയറാമിന്റെയും പാര്‍വ്വതിയുടെയും മകന്‍ കാളിദാസിന്റെ രണ്ടാംവരവ് പരസ്യചിത്രത്തിലൂടെയാണ്. ജയറാം അഭിനയിക്കുന്ന രാംരാജ് മുണ്ടിന്റെ പരസ്യത്തില്‍ അച്ഛനൊപ്പമാണ് കാളിദാസ് എത്തുന്നത്. സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ നായകനായാവും കാളിദാസിന്റെ അരങ്ങേറ്റം.
അടുത്ത പേജില്‍: അപ്രതീക്ഷിതമായ അരങ്ങേറ്റം
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് ബാലതാരമായി അരങ്ങേറ്റം നടത്തിയത്. മകന്റെ സിനിമാപ്രവേശം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ജയറാം അക്കാലത്ത് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കാളിദാസിന് സിനിമയില്‍ വീണ്ടും അവസരങ്ങള്‍ ലഭിച്ചു.
അടുത്ത പേജില്‍: പിന്നീട് അഭിനയിക്കാന്‍ ജയറാം സമ്മതിച്ചില്ല!
2003 ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രമായ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയിത്തിന് കാളിദാസ് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. രാംരാജിന്റെ പരസ്യത്തില്‍ ജയറാമിനൊപ്പം കാളിദാസും രണ്ടു ചിത്രങ്ങളിലും ജയറാമിന്റെ മകനായിത്തന്നെയായിരുന്നു കാളിദാസ് അഭിനയിച്ചത്. പഠനത്തില്‍ നിന്നും ശ്രദ്ധ മാറാതിരിക്കാന്‍ പിന്നീട് ജയറാം മകനെ അഭിനയിപ്പിച്ചില്ല.
അടുത്ത പേജില്‍: അച്ഛന്റെ പാരമ്പര്യമുള്ള മകന്‍
തെന്നിന്ത്യയില്‍ നിന്നും പല ഓഫറുകളും വന്നെങ്കിലും പഠിത്തം കഴിയാതെ ഒന്നും വേണ്ടെന്ന് തീരുമാനിയ്ക്കുകയായിരുന്നു ജയറാം. ചെന്നൈയിലാണ് പരസ്യചിത്രീകരണം നടക്കുക. ഇപ്പോള്‍ ചെന്നൈയിലെ ലയോള കോളജില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് കാളിദാസ്. മാര്‍ച്ചില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്നതോടെ അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അച്ഛനും മകനും തീരുമാനിച്ചിരിക്കുന്നത്. രാംരാജ് മുണ്ടിന്റെ പരസ്യത്തില്‍ മുണ്ടിന്റെ കാര്യത്തില്‍ അച്ഛന്റെ അതേ പാരമ്പര്യം പിന്തുടരുന്ന മകനായിട്ടാണ് കാളിദാസ് എത്തുന്നത്.
അടുത്ത പേജില്‍: ജയറാമും കുടുംബവും- കൂടുതല്‍ ചിത്രങ്ങള്‍