മമ്മൂട്ടി കണ്ടാലുടനെ വന്ന് കെട്ടിപ്പിടിക്കില്ല!

ശനി, 26 നവം‌ബര്‍ 2016 (14:48 IST)
കണ്ടാലുടനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം മമ്മൂട്ടിക്കില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ എ കെ സാജന്‍. പതിയെപ്പതിയെ സ്നേഹം ചൊരിയുന്ന പ്രകൃതമാണ് മമ്മൂട്ടിക്കെന്നും സാജന്‍ പറയുന്നു.
 
“കണ്ടാലുടനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയും കൊച്ചുവര്‍ത്തമാനം പറയുകയും ചെയ്യുന്ന ശീലമില്ല മമ്മുക്കയ്ക്ക്. പരിചയപ്പെട്ടുകഴിഞ്ഞ് പതിയെ ആ സ്നേഹം നമ്മളിലേക്ക് വരികയാണ്. ആദ്യമാദ്യം അത് വെറും ചിരിയിലൊതുങ്ങും. എങ്കിലും ഒരു കെയര്‍ നമുക്ക് അനുഭവപ്പെടും. വീട്ടില്‍ ചെന്നാല്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും. ഇല്ലെങ്കില്‍ കഴിപ്പിക്കും. കുടുംബത്തേക്കുറിച്ചൊക്കെ ചോദിക്കും” - ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സാജന്‍ വ്യക്തമാക്കുന്നു.
 
ധ്രുവം എന്ന മമ്മൂട്ടിച്ചിത്രത്തിനാണ് എ കെ സാജന്‍ ആദ്യം തിരക്കഥയെഴുതിയത്. സാജന്‍ ഒടുവില്‍ സംവിധാനം ചെയ്ത ‘പുതിയ നിയമം’ എന്ന ചിത്രത്തിലെ നായകനും മമ്മൂട്ടിയായിരുന്നു.

വെബ്ദുനിയ വായിക്കുക