ബിഗ്‌ബി സത്യഗ്രഹമിരുന്നു; ആദ്യദിനം വാരിയത് 11.21 കോടി

Webdunia
ശനി, 31 ഓഗസ്റ്റ് 2013 (18:27 IST)
PRO
PRO
ബിഗ്‌ബി സത്യഗ്രഹമിരുന്നപ്പോള്‍ ലഭിച്ചത് 11.21 കോടി. പ്രകാശ് ഝായുടെ ബോളിവുഡ് പൊളിറ്റിക്കല്‍ ത്രില്ലര്‍ സത്യഗ്രഹ ആദ്യ ദിവസം വാരിക്കൂട്ടിയത് 11.21 കോടി രൂപയാണ്. 2400ഓളം ഷോയാണ് ആദ്യ ദിവസം നടത്തിയത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സത്യഗ്രഹ.

രാഷ്ട്രീയ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബോളിവുഡിലെ പ്രധാന സംവിധായകനാണ് പ്രകാശ് ഝാ. സംവരണത്തെക്കുറിച്ചുള്ള അരക്ഷണ്‍, നക്‌സല്‍ രാഷ്ട്രീയം പറയുന്ന കുരുക്ഷേത്ര എന്നിവയും പ്രകാശ് ഝാ ചിത്രങ്ങളാണ്. പ്രകാശ് ഝായും യുടിവിയും ചേര്‍ന്നാണ് സത്യാഗ്രഹ നിര്‍മ്മിച്ചിരിക്കുന്നത്.

നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആഗസ്ത് 30നാണ് ചിത്രം റിലീസ് ചെയ്തത്. കരീന കപൂര്‍, അജയ് ദേവ്ഗണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.