ബാംഗ്ലൂര്‍ ഡെയ്സ് - ദുല്‍ക്കറിന് രക്ഷയായി!

Webdunia
തിങ്കള്‍, 2 ജൂണ്‍ 2014 (15:20 IST)
ഒരു ഹിറ്റ് ഏറ്റവും ആവശ്യം ദുല്‍ക്കര്‍ സല്‍മാനായിരുന്നു. യുവതാരങ്ങളില്‍ ഏറ്റവും പ്രോമിസിംഗ് ആയ ഈ താരത്തിന് തുടര്‍ച്ചയായ തിരിച്ചടികളിലൂടെ കാലിടറി നില്‍ക്കുമ്പോഴാണ് ബാംഗ്ലൂര്‍ ഡെയ്സ് എത്തുന്നത്. ഈ സിനിമയുടെ വമ്പന്‍ വിജയം ഏറ്റവും ആശ്വാസം നല്‍കിയിരിക്കുന്നത് ദുല്‍ക്കറിനാണ്.

പട്ടം പോലെ, സലാല മൊബൈല്‍‌സ്, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ പരാജയങ്ങള്‍ ദുല്‍ക്കറിന്‍റെ താരമൂല്യത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ബാംഗ്ലൂര്‍ ഡെയ്സിലെ അര്‍ജുന്‍ എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിക്കൊണ്ട് ഗംഭീര തിരിച്ചുവരവാണ് ദുല്‍ക്കര്‍ സല്‍മാന്‍ നടത്തിയിരിക്കുന്നത്.

വണ്‍‌ ബൈ ടു എന്ന പരാജയത്തിന്ശേഷം മികച്ച ഒരു വിജയം ആഗ്രഹിച്ചിരുന്ന ഫഹദ് ഫാസിലിനും ബാംഗ്ലൂര്‍ ഡെയ്സ് അനുഗ്രഹമായി.

നിവിന്‍ പോളിക്ക് പക്ഷേ ഇത് വിജയത്തുടര്‍ച്ചയാണ്. ഓം ശാന്തി ഓശാന, 1983 എന്നീ വന്‍ വിജയങ്ങള്‍ക്ക് ശേഷം ഈ സിനിമയിലൂടെ ഹാട്രിക് നേടിയിരിക്കുകയാണ് നിവിന്‍ പോളി. യഥാര്‍ത്ഥത്തില്‍ ഈ സിനിമയില്‍ ഏറ്റവും സ്കോര്‍ ചെയ്തിരിക്കുന്നതും നിവിന്‍ പോളി തന്നെ.