ഫേസ്‌ബുക്കില്‍ നസ്രിയയുടെയും ഗൂഗിളില്‍ മമ്മൂട്ടിയുടെയും താരാധിപത്യം‍, അപ്പോള്‍ മോഹന്‍ലാല്‍ ആരാണ്?

Webdunia
വ്യാഴം, 10 ഒക്‌ടോബര്‍ 2013 (18:00 IST)
PRO
PRO
മലയാളത്തിന്റെ താരരാജാക്കന്മാര്‍ ആരാണ് എന്നാരും ചോദിക്കില്ല. കാരണം അത് മോഹന്‍‌ലാലും മമ്മൂട്ടിയുമാണെന്ന് കൊച്ചുകുഞ്ഞുങ്ങള്‍ക്കു പോലും അറിയാം. എന്നാല്‍ ഫേസ്‌ബുക്കിലെ ഇപ്പോഴത്തെ താരം നസ്രിയയാണ്. ഗൂഗിളില്‍ ആവട്ടെ മമ്മൂട്ടിയാണ് രാജാവ്. ഗൂഗിളില്‍ ഏറ്റവും അധികം തിരയുന്ന മലയാള താരം മമ്മൂട്ടിയാണ്.

ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ആരാധകരുള്ളത് മലയാളികളുടെ സ്വന്തം ലാലേട്ടനായിരുന്നു.എന്നാല്‍ മോഹന്‍ലാലിനെ കടത്തിവെട്ടി നസ്രിയ ആ സ്ഥാനം കയ്യടക്കി. മുന്‍പ് മമ്മൂട്ടിയുടെ ഫേസ്ബുക്കിലെ താരപദവി നസ്രിയ തട്ടിയെടുത്തിരുന്നു. അതിനുശേഷമാണ് മോഹന്‍ലാലിനെ കടത്തിവെട്ടിയത്.

അടുത്ത പേജില്‍: നസ്രിയയുടെ കള്ള’ലൈക്കുകള്‍’; ആദ്യം പണി കിട്ടിയത് മമ്മൂട്ടിക്ക്!

PRO
PRO
നസ്രിയയുടെ പേജ് ലൈക്കുകള്‍ കള്ള’ലൈക്കുകള്‍’ ആണെന്നാണ് മമ്മൂക്ക-ലാലേട്ടന്‍ ഫാന്‍സിന്റെ പരാതി. ആറു ലക്ഷം ലൈക്ക്‌ ഒറ്റ ദിവസം കൊണ്ട് കീശയിലാക്കിയ നസ്രിയ ആദ്യം പണികൊടുത്തത് സൂപ്പര്‍ താരം മമ്മൂട്ടിയ്ക്കാണ്. അന്ന് ആറു ലക്ഷത്തില്‍ താഴെ ആയിരുന്നു മമ്മൂട്ടിയുടെ ലൈക്കുകളുടെ എണ്ണം. ഇതോടെ നസ്രിയക്കെതിരെ സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ രംഗത്തിറങ്ങി.

തന്റെ പേരിലുളള ഫേസ്‌ബുക്ക്‌ പേജുകളെല്ലാം ഫേസ്ബുക്കിലെ മെര്‍ജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒന്നാക്കിയാണ്‌ നസ്രിയ ഇത്രയുമധികം ലൈക്കുകള്‍ സ്വന്തമാക്കിയത്‌ എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഒരു കാലത്ത് കേരളക്കാരെ കുളിരണിയിച്ച ഷക്കീലയുടെ പേരിലുള്ള മൂന്ന് ഫേസ്ബുക്ക്‌ പേജുകള്‍ മെര്‍ജ് ചെയ്താണ് നസ്രിയ ഇത്രയധികം ലൈക്കുകള്‍ സ്വന്തമാക്കിയതെന്ന് ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു.

അടുത്ത പേജില്‍: ഐ ഹേറ്റ് നസ്രിയ

PRO
PRO
നസ്രിയയുടെ പേജിനെതിരേ ഒരു കൂട്ടായ്മ തന്നെ ഫേസ്ബുക്കില്‍ രൂപപ്പെട്ടിട്ടുണ്ട്. പലനടിമാരുടെ പേരുകളിലും കള്ളപ്രൊഫൈലുകള്‍ ഫേസ്ബുക്കില്‍ ഉണ്ട്, പക്ഷേ ഒരു നടിയ്ക്കെതിരെ ഇത്ര രൂക്ഷമായി ആക്രമണം നടത്താനായി മാത്രം ഒരു പേജ് തുടങ്ങിയിരിക്കുന്നത് ഇതാദ്യമായിട്ടാണ്.

7,865 ലൈക്കുകള്‍ ഇതിനോടകം തന്നെ പേജിന് ലഭിച്ചു കഴിഞ്ഞു. പക്ഷേ നമ്മുടെ മെഗാതാരങ്ങള്‍ ഏറെ പിന്നിലാണ്. ഇനി ഇവര്‍ ന്യൂജനറേഷന്‍ അല്ലാത്തതു കൊണ്ടാണോ?

അടുത്ത പേജില്‍: നസ്രിയയേക്കാള്‍ രണ്ട് ലക്ഷം ലൈക്ക് പിന്നിലാണ് മോഹന്‍ലാല്‍


PRO
PRO
നസ്രിയയേക്കാള്‍ രണ്ട് ലക്ഷം ലൈക്ക് പിന്നിലാണ് മോഹന്‍ലാല്‍. സംഭവം സത്യമാണ്. ലാലിന്റെ ഫേസ്ബുക് പേജിന്റെ ലൈക്ക് 11,65,488 ആണ്. നസ്രിയയുടെ 13,98,588 ഉം. ഇപ്പോള്‍ ഫേസ്ബുക്കില്‍ മൂന്നാം സ്ഥാനമാണ് മമ്മൂട്ടിക്ക്, വെറും 9,64, 225. അതായത് നസ്രിയയെക്കാള്‍ നാല് ലക്ഷം ലൈക്ക് കുറവ്.

മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് സമാധാനിക്കാം.കാരണം ഫേസ്‌ബുക് അപ്‌ഡേഷന്റെ കാര്യത്തില്‍ ലാലേട്ടന്‍ പുലിയാണ്. ഏറ്റവും പുതിയ ചിത്രങ്ങളും ബ്ലോഗെഴുത്തും ആരാധകര്‍ക്കു വേണ്ടി ദിവസേന പോസ്റ്റ് ചെയ്യുന്നു. എന്നാല്‍ മമ്മൂക്ക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ആരാധകരുമായി സംവദിക്കുന്നില്ലെന്നതാണ് വാസ്തവം.

പിന്‍‌കുറിപ്പ്: താന്‍ എല്ലാ കാര്യങ്ങളും മമ്മൂട്ടി അങ്കിളുമായി സംസാരിച്ചാണ് തീരുമാനമെടുക്കാറെന്ന് നസ്രിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അപ്പോള്‍ പിന്നെ ഫേസ്‌ബുക്കില്‍ മമ്മൂട്ടി അങ്കിള്‍ എങ്ങനെ പിന്നിലായെന്നാണ് ചില ലാല്‍ ഫാന്‍സുകാര്‍ ചോദിക്കുന്നത്.








വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്