പ്രണയം പോയി, ഇനി ഇപ്പോ സിനിമകളും വെള്ളത്തിലാകുമോ!

Webdunia
ബുധന്‍, 23 ഏപ്രില്‍ 2014 (14:56 IST)
PRO
ഹന്‍സികയ്ക്ക് ഇപ്പോള്‍ ശനി ദശയാണെന്ന് വേണമെങ്കില്‍ പറയാം. ചിമ്പുവുമായി അതിരുവിട്ട പ്രണയവും പിന്നെ തമ്മില്‍ പിരിഞ്ഞതുമെല്ലാം ഈ സുന്ദരിയെ കാര്യമായി ബാധിച്ചിരുന്നു. ഇപ്പോള്‍ ഇതാ താരത്തിനെതിരെ പരാതിയുമായി സംവിധായകന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഏറെ നാളത്തെ പ്രണയത്തിനുശേഷം കാമുകിയായ ഹന്‍സികയുമായി പിരിയുകയാണെന്നും ഇനി ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ചിമ്പു വെട്ടിത്തുറന്നു പറഞ്ഞിരുന്നു. വാലു എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സമയത്താണ്‌ സംഭവം. അതോടെ ഹന്‍സിക ചിത്രത്തില്‍ അഭിനയിക്കാനും എത്താതെയായി.

എന്നാല്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കണ്ട ഒരുപാട് സീനുകള്‍ ഉണ്ട് താനും, എന്തായാലും സംഗതി ഗതികേടാണെന്ന് അറിഞ്ഞതോടെ ചിത്രത്തിന്റെ നിര്‍മാതാവ്‌ ഹന്‍സികയ്ക്കെതിരെ പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.


PRO
സിനിമയുടെ ചിത്രീകരണത്തിനായി ഹന്‍സിക സഹകരിക്കുന്നില്ലെന്നും ഇക്കാരണത്താല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നുമാണ്‌ നിര്‍മാതാവ്‌ പറയുന്നത്‌. ഇത്‌ മൂലം വന്‍ സാമ്പത്തിക നഷ്ടമാണ്‌ നിര്‍മാതാവിന്‌ ഉണ്ടായിരിക്കുന്നത്‌.

എന്നാല്‍ തനിക്ക്‌ സമയമുണ്ടായിരുന്നപ്പോള്‍ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്കായില്ലെന്നും ഇപ്പോള്‍ മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ്‌ കാരണം ഈ ചിത്രത്തില്‍ ഇനി അഭിനയിക്കാനാകില്ലെന്നുമാണ്‌ ഹന്‍സിക പറയുന്നത്‌.

എന്നാല്‍ അനുകൂലമായ നടപടി ഹന്‍സിക കൈക്കൊണ്ടില്ലെങ്കില്‍ തമിഴ് സിനിമ മേഖലകളില്‍ നിന്നും ഹന്‍സികയെ വിലക്കാന്‍ നിര്‍മ്മാതാക്കള്‍ മുതിരേണ്ടിവരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്