എന്ന് നിന്റെ മൊയ്തീന്, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളുടെ മെഗാവിജയം പൃഥ്വിരാജിനെ താരരാജ പദവിയിലേക്ക് ഉയര്‍ത്തുകയാണ്. ഈ സിനിമകളുടെ വന്‍ ബിസിനസ് മലയാളം ഇന്‍ഡസ്ട്രിക്ക് തന്നെ ഉണര്വായിരിക്കുകയാണ്. മൊയ്തീന് ഇപ്പോള്‍ 35 കോടിയോളം കളക്ഷന്‍ നേടിക്കഴിഞ്ഞു. അമര്‍ അക്ബര്‍ അന്തോണി 15 കോടിക്ക് മേല്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്.
കഥ ഇഷ്ടപ്പെട്ടാല്‍ പോലും മൂന്നുവര്‍ഷം കഴിഞ്ഞുള്ള ഡേറ്റുകള്‍ മാത്രമേ പൃഥ്വിരാജിനുള്ളൂ. പുതുതായി കഥ പറയാനെത്തുന്നവരോടും നിര്‍മ്മാതാക്കളോടും മൂന്നുവര്‍ഷം കഴിഞ്ഞ് സിനിമ ചെയ്താല്‍ മതിയോ എന്ന് പൃഥ്വി തന്നെ ചോദിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൃഥ്വിരാജിന് മാത്രം അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങളുമായി സംവിധായകരും തിരക്കഥാകൃത്തുക്കളും ക്യൂവിലാണ്.