പൃഥ്വിരാജിന്‍റെ കര്‍ണന്‍ വരുന്നു, ചെലവ് 300 കോടി; ഷങ്കറും രാജമൌലിയും വരെ ഞെട്ടുന്നു!

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (15:31 IST)
പൃഥ്വിരാജ് ചിത്രം കര്‍ണന്‍ ചിത്രീകരണം ആരംഭിക്കുന്നതിന്‍റെ സൂചനകള്‍ ലഭിച്ചുതുടങ്ങി. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തിയായി എന്നാണ് വിവരം. 2017 അവസാനം കര്‍ണന്‍ തിയേറ്ററുകളിലെത്തിക്കാനാണ് ആര്‍ എസ് വിമലും പൃഥ്വിരാജും പദ്ധതിയിടുന്നത്. 300 കോടി രൂപയാണ് ബജറ്റ്.
 
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ചിത്രം പൂര്‍ണമായും 3ഡിയില്‍ ചിത്രീകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 
 
ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്ന് ഹൈദരാബാദ് ആയിരിക്കും. ഇന്ത്യയിലെമ്പാടും ചിത്രീകരണമുണ്ടായിരിക്കുമെന്നാണ് സൂചന. കുരുക്ഷേത്രയുദ്ധം തന്നെയായിരിക്കും ഹൈലൈറ്റ്.
Next Article