പൃഥിയും ഷാരൂഖും അഭിഷേകും തമ്മില്‍...

Webdunia
ഞായര്‍, 6 ജനുവരി 2013 (16:26 IST)
PRO
PRO
മലയാളത്തിന്റെ യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥിരാജും ഷാരൂഖും അഭിഷേക് ബച്ചനും ഒന്നിക്കുന്നുവെന്നാണ് ബി ടൌണിലെ ചൂടുള്ള വാര്‍ത്ത. കൊറിയൊഗ്രാഫര്‍ ഫറാ ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇവര്‍ ഒരുമിക്കുന്നത്. നൃത്തമറിയാത്ത മൂന്നു സുഹൃത്തുക്കള്‍ ഒരു നൃത്തമത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതാണ് കഥാതന്തു. ചിത്രത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഏപ്രിലോടെ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഗൌരി ഖാനാണ്. നായകവേഷമല്ലെങ്കിലും മെഗാതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രം ബി ടൌണില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സഹായകരമാകുമെന്നാണ് പൃഥിയുടെ വിശ്വാസം. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ പൃഥിയുമായി ബന്ധപ്പെട്ട മലയാള മാധ്യമങ്ങള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. പിന്നീട് പ്രശസ്ത ഇംഗ്ലീഷ് മാധ്യമത്തിലാണ് ഇക്കാ‍ര്യം സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. നിലവില്‍ മുംബൈ പൊലീസെന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മാത്രമാണ് മലയാളത്തില്‍ പൃഥിരാജ് ഏറ്റെടുത്തിരിക്കുന്ന പ്രോജക്ട്.

2012- ല്‍ അയ്യയിലൂടെയാണ് പൃഥിരാജ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. അതുല്‍ സബര്‍വാളിന്റെ ബിഗ്‌ബജറ്റ് ചിത്രമായ ഔറംഗസേബ് ആണ് പൃഥിയുടേതായി റിലീസാകാനുള്ള ഹിന്ദി ചിത്രം. ഫറാ ഖാന്റെ ചിത്രം എന്തായാലും ഹിന്ദിയില്‍ പൃഥിയ്ക്ക് ബ്രേക്ക് ആകും.