പൂനത്തിനെ ‘ബിഗ് ബോസ്‘ വിടാന്‍ തയ്യാറല്ല; രണ്ട് കോടി നല്‍കാമെന്ന് ഓഫര്‍!

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (13:32 IST)
PRO
മോഡലും വിവാദ ബോളിവുഡ് നായികയുമായ പൂനം പാണ്ഡെയ്ക്ക് വീണ്ടും ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ക്ഷണമെന്ന് റിപ്പോര്‍ട്ട്. വരുന്ന സീസണിലെ ബിഗ് ബോസില്‍ രണ്ടു കോടി രൂപ പൂനം പാണ്ഡെയ്ക്ക് സംഘാടകര്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന സീസണിലെ ബിഗ് ബോസിലും പൂനം പാണ്ഡെയ്ക്ക് ഓഫര്‍ ഉണ്ടായിരുന്നെങ്കിലും പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് പൂനം പാണ്ഡെ നിരസിക്കുകയായിരുന്നു. പൂനം പാണ്ഡെ മൂന്നു കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സംഘാടകര്‍ 2.25 കോടി മാത്രമെ നല്‍കാന്‍ കഴിയു എന്ന നിലപാടിലായിരുന്നു.

വീണ്ടും ബിഗ് ബോസ് സംഘാടകര്‍ ഓഫറുമായി പൂനം പാണ്ഡെയെ സമീപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഷയാണ് പൂനം പാണ്ഡെ അഭിനയിച്ചിരിക്കുന്ന അവസാന ചിത്രം.

പറയുന്നതെന്തും വിവാദം- ഭര്‍ത്താക്കന്മാര്‍ക്ക് വീട്ടില്‍ തൃപ്തി നല്‍കിയാല്‍ ബലാത്സംഗങ്ങള്‍ കുറയുമെന്ന് പൂനം പാണ്ഡെ- അടുത്ത പേജ്




PRO
തന്റെ ചിത്രങ്ങള്‍ ബലാത്സംഗത്തിനു കാരണമാവുന്നു എന്ന വിമര്‍ശനത്തോട്‌ പ്രതികരിക്കുകയായിരുന്നു പൂനം. മറ്റു സ്‌ത്രീകളുടെ സൗഹൃദം ലഭിക്കാത്തവര്‍ക്ക്‌ വീട്ടില്‍ നിന്ന്‌ കൂടുതല്‍ ലൈംഗിക സംതൃപ്‌തി ലഭിച്ചാല്‍ സ്‌ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ കുറയുമെന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്നും പൂനം പറയുന്നു.

പ്രകോപനപരമായ വസ്‌ത്രധാരണം ബലാത്സംഗത്തിനു കാരണമെന്ന്‌ പറയുന്നത്‌ തെറ്റാണ്‌. ഡല്‍ഹി പീഡനം നടന്നപ്പോഴും മുംബൈ പീഡനം നടന്നപ്പോഴും തന്നെ കുറ്റപ്പെടുത്താന്‍ ആളുകള്‍ മുന്നോട്ടുവന്നു. താന്‍ ഇന്‍ഡസ്‌ട്രിയില്‍ വരുന്നതിന്‌ മുന്‍പ്‌ പീഡനങ്ങള്‍ നടന്നിട്ടില്ലേയെന്നും പൂനം ചോദിക്കുന്നു.


ഒടുവില്‍ താങ്ങാനാവാതെ യൂട്യൂബും- അടുത്ത പേജ്



ഒടുവില്‍ താങ്ങാനാവാതെ യൂട്യൂബും
PRO
വ്യത്യസ്ത ഭാവങ്ങളില്‍ നഗ്നത പ്രദര്‍ശിപ്പിച്ച്, അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പൂനം ഞെട്ടിച്ചിരുന്നു‍. ഈ ശ്രേണിയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് പൂനത്തിന്റെ ബാത്ത്‌റും രംഗങ്ങളായിരുന്നു. തൊട്ട് പിന്നാലെ പൂനത്തിന്റെ മിറര്‍ ആക്ടും എത്തി.

എന്നാല്‍ പൂനത്തിന്റെ ചൂടന്‍ രംഗങ്ങള്‍ താങ്ങാവുന്നതിനും അപ്പുറമായപ്പോള്‍ യൂട്യൂബിന് അത് നിരോധിക്കേണ്ടിവന്നു. യൂട്യൂബ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് പൂനത്തിന്റെ വീഡിയോ നിരോധിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ നിരോധിക്കാനും മാത്രം എന്താണ് തന്റെ വീഡിയോയില്‍ ഉള്ളതെന്നാണ് പൂനം ട്വിറ്ററിലൂടെ ചോദിച്ചത്. തന്റെ നഗ്നരംഗങ്ങള്‍ വര്‍ക്ക് ഔട്ട് ആകുന്നുണ്ടെന്നും അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ വിജയിക്കുന്നതെന്നും പൂനം പറയുന്നുണ്ട്!

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കിരീടം നേടിയാല്‍ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച പൂനം എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍‌വാങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്