ആനപ്പിണ്ടത്തില്‍ നിന്ന് ചന്ദനത്തിരിയുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ജോയ് താക്കോല്‍ക്കാരന്‍ എന്ന തൃശൂര്‍ക്കാരന്‍റെ പോരാട്ടങ്ങളുടെ കഥയാണ് പുണ്ടാളന്‍ അഗര്‍ബത്തീസ്. സമകാലിക സാമൂഹിക - രാഷ്ട്രീയ അവസ്ഥകളുടെ പശ്ചാത്തലത്തില്‍ മറ്റൊരു വെള്ളാനകളുടെ നാട് പറയാന്‍ രഞ്ജിത് ശങ്കറിന് സാധിച്ചു.
അടുത്ത പേജില്‍ -
ജയസൂര്യയ്ക്ക് ഇത് പുതിയ തുടക്കം
രഞ്ജിത് ശങ്കറിന്‍റെ മുന്‍ ചിത്രങ്ങളായ അര്‍ജുനന്‍ സാക്ഷി, മോളി ആന്‍റി റോക്സ് തുടങ്ങിയ സിനിമകളും ചില സാമൂഹിക സാഹചര്യങ്ങളോടുള്ള വ്യക്തമായ പ്രതികരണമായിരുന്നു. എന്നാല്‍ ഒരു കൊമേഴ്സ്യല്‍ സിനിമയെന്ന രീതിയില്‍ ആ ചിത്രങ്ങള്‍ക്ക് വളരാന്‍ കഴിയാതിരുന്നപ്പോല്‍ പരാജയങ്ങളായി. എന്നാല്‍ പുണ്യാളന്‍ അഗര്‍ബത്തീസ് പൂര്‍ണമായും ഒരു കൊമേഴ്സ്യല്‍ ചിത്രമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളോടുള്ള ശക്തമായ പ്രതികരണവും ഈ സിനിമയിലൂടെ ലഭിക്കുന്നുണ്ട്.
വാക്സാമര്‍ത്ഥ്യമല്ലാതെ മറ്റൊന്നും കൈമുതലായില്ലാത്ത ഒരു സാധാരണക്കാരന്‍റെ ബിസിനസ് തന്ത്രങ്ങളും സ്വപ്നങ്ങളും രസകരമായി വരച്ചിടാന്‍ സംവിധായകന് കഴിഞ്ഞു. ജയസൂര്യയ്ക്ക് ഇത് ഒരു പുതിയ തുടക്കമാണ്. മാസ് സിനിമകളിലേക്ക്, വലിയ കഥാപാത്രങ്ങളിലേക്ക് ഉള്ള ഒരു ചുവടുവയ്പ്പ്. ജോയ് താക്കോല്‍ക്കാരനെ അതിഗംഭീരമായാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ജയകൃഷ്ണനെപ്പോലെ, പ്രാഞ്ചിയേട്ടനെപ്പോലെ ജോയിയും തൃശൂര്‍ഭാഷയില്‍ കലക്കീട്ട്‌ണ്ട്ട്ടാ.
അടുത്ത പേജില്‍ -
അത്ഭുതപ്പെടുത്തിയത് ശ്രീജിത്ത് രവി
നൈലാ ഉഷയാണ് ചിത്രത്തിലെ നായിക. ഭര്‍ത്താവ് ചെന്നുപെടുന്ന അവസ്ഥകളില്‍ പൂര്‍ണമായും ഇടപെടുന്ന ഭാര്യയായി നൈല തിളങ്ങുന്നുണ്ട്. എന്നാല്‍ അത്ഭുതപ്പെടുത്തിയ പ്രകടനം ശ്രീജിത്ത് രവിയുടേതാണ്. രവി അവതരിപ്പിച്ച അഭയകുമാര്‍ എന്ന ഡ്രൈവറെ പ്രേക്ഷകര്‍ക്ക് അടുത്തകാലത്തൊന്നും മറക്കാനാവില്ല എന്ന് കരുതുന്നു. അജു വര്‍ഗീസ്, ഇന്നസെന്‍റ്, രചന നാരായണങ്കുട്ടി, ടി ജി രവി, സുനില്‍ സുഗത തുടങ്ങിയവരും നന്നായി.
ബിജിബാല്‍ ഈണമിട്ട ‘പുണ്യാളന്‍ സോംഗ്സ്’ എല്ലാം നല്ലതാണ്. ഏറ്റവും ഇഷ്ടപ്പെട്ടത് തുടക്കത്തില്‍ തന്നെയുള്ള തൃശൂര്‍ ഗാനമാണ്. സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണവും ഉജ്ജ്വലം.