നയന്‍താരയുമായി അഭിനയിക്കാനില്ലെന്ന് ചിമ്പു

Webdunia
ഞായര്‍, 8 ഏപ്രില്‍ 2012 (12:56 IST)
PRO
PRO
താനും നയന്‍താരയുമായി പ്രശ്‍നങ്ങളൊന്നുമില്ലെന്ന് പറയുകയും നയന്‍താരയെ പുകഴ്‍ത്തുകയും ചെയ്‍ത തമിഴ്‍ നടന്‍ ചിമ്പു നയന്‍താരയോടൊപ്പം അഭിനയിക്കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. ചിമ്പുവിനെ നായകനാക്കി നിക്ക് ആന്‍റ് ആര്‍ട്സ് ഒരുക്കുന്ന വാള്‍ എന്ന സിനിമയിലെ നായികയാകാന്‍ നയന്‍താരയ്ക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ നയന്‍താരയുമായി ഒരു സിനിമയിലും അഭിനയിക്കുന്നില്ലെന്ന് ചിമ്പു വ്യക്തമാക്കിയതോടെ പഴയ കമിതാക്കളെ ഒന്നിപ്പിച്ചഭിനയിക്കാമെന്ന നിര്‍മ്മാതാക്കളുടെ സ്വപ്‍നത്തിന്‌ അടിയേറ്റിരിക്കുകയാണ്‌.

എന്നാല്‍ ചിമ്പുവിനെ ചൊടിപ്പിച്ചത് നയന്‍താരയുടെ തന്നെ നിലപാടാണെന്ന സംസാരവുമുണ്ട്. തിരക്കഥ താന്‍ തന്നെ ചിമ്പുവിനൊപ്പം അഭിനയിക്കണമെന്ന് ആവശ്യപ്പെടുന്നെങ്കില്‍ മാത്രം അതിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ്‌ നയന്‍താര നിലപാടെടുത്തത്. തന്‍റെ റോള്‍ അത്രയ്ക്ക് മികച്ചതാണെങ്കില്‍ മാത്രമേ ചിമ്പുവിനൊപ്പം അഭിനയിക്കൂവെന്ന് നയന്സ് നിര്‍മ്മാതാക്കളെ അറിയിച്ചിട്ടുണ്ട്.

വിവാദങ്ങള്‍ മങ്ങലേല്‍പ്പിച്ച കരിയറിലേക്ക് മടങ്ങിയെത്തുമ്പോള്‍ തന്‍റെ പ്രതിഫലം കുത്തനെ കൂട്ടുന്നുവെന്നതാണ്‌ നയന്‍താര ഇപ്പോള്‍ നിലകൊണ്ടിരിക്കുന്ന മറ്റൊരു നിലപാട്. പുതിയ പ്രോജക്ടുകള്‍ക്കായി 3 കോടി രൂപ പ്രതിഫലമാണത്രേ നയന്സ് ചോദിച്ചിരിക്കുന്നത്. വിവാദങ്ങള്‍ തന്‍റെ കരിയറിനെ മങ്ങലേല്‍പ്പിക്കുകയല്ല മറിച്ച് തന്‍റെ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്‍തതെന്നാണ്‌ നയന്സിന്‍റെ പക്ഷം.