സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദുമായി പ്രണയമാണെന്ന വാര്‍ത്തകള്‍ നടി മംമ്ത മോഹന്‍ദാസ് നിഷേധിച്ചു. ഇത് വെറും ഗോസിപ്പ് മാത്രമാണെന്നും ദേവി ശ്രീ പ്രസാദിന്‍റെ ഗാനങ്ങളിലൂടെ നേടിയ പ്രശസ്തിയാണ് ഇത്തരമൊരു ഗോസിപ്പിന് പിന്നിലെന്നും മംമ്‌ത വ്യക്തമാക്കി. ഗോസിപ്പുകള്‍ അറിഞ്ഞ ശേഷം കരിയറില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു വിശദീകരണം നല്‍കുന്നതെന്നും മംമ്‌ത പറഞ്ഞു.
മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നതു കൊണ്ടാണ് കൂടുതല്‍ മലയാള സിനിമകളില്‍ അഭിനയിക്കുന്നത്. തമിഴില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്. മറ്റാരും ചെയ്യാത്ത ഒരു ശക്തമായ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കണമെന്നാണ് എന്‍റെ ആഗ്രഹം. അത് ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മംമ്‌ത പറഞ്ഞു.
ജൂനിയര്‍ എന്‍ ടി ആര്‍ നായകനായ രാഖീ എന്ന സിനിമയില്‍ 'രാഖീ രാഖീ രാഖീ കാവാസാകി' എന്ന ഹിറ്റ് ഗാനം പാടി തെലുങ്കിലാണ് മംമ്‌ത ഗായികയായി അരങ്ങേറിയത്. ദേവി ശ്രീ പ്രസാദായിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഈ ഗാനത്തിന് മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതോടെ ഗായികയെന്ന നിലയില്‍ നിരവധി അവസരങ്ങളാണ് ദേവി ശ്രീ മംമ്‌തയ്ക്ക് തെലുങ്കില്‍ നല്‍കിയത്. വില്ല് എന്ന തമിഴ് ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ' എന്ന ഗാനം പാടിയതും മംമ്‌തയായിരുന്നു.