ദുല്‍ഖര്‍ പ്രണയിക്കുന്നു!

Webdunia
വ്യാഴം, 11 ഏപ്രില്‍ 2013 (15:52 IST)
PRO
PRO
ദുല്‍ഖര്‍ പ്രണയിക്കുന്നു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം പ്രണയം ഒരു ഘടകമായിരുന്നുവെങ്കില്‍ ഇത്തവണ കാര്യമായി പ്രണയിക്കാനാണ് ദുല്‍ഖറിന്റെ ഒരുങ്ങുന്നത്. നര്‍മ്മവും പ്രണയവും വിഷയമാകുന്ന 'പട്ടം പോലെ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു തമിഴ് ബ്രാഹ്മണന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ഛായാഗ്രാഹകന്‍ അഴകപ്പന്റെ ആദ്യ സംവിധാന സംരംഭമാണിത്.

കേരളത്തില്‍ താമസിക്കുന്ന ഒരു തമിഴ് ബ്രാഹ്മണ യുവാവുമായുള്ള ഒരു പെണ്‍കുട്ടിയുടെ പ്രണയമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്ന് അഴകപ്പന്‍ വ്യക്തമാക്കി. ആദ്യഘട്ട ചിത്രീകരണം തഞ്ചാവൂരില്‍ ആരംഭിക്കും. അഴകപ്പന്‍ ഇതിനുമുമ്പ് ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി 'സല്യൂട്ട്' എന്ന ചിത്രം ഒരുക്കിയിട്ടുണ്ട്.

ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്ന 'എ.ബി.സി.ഡി', 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' എന്നീ ചിത്രങ്ങള്‍ക്കുശേഷമാകും 'പട്ടം പോലെ' തുടങ്ങുക. ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകള്‍ മാളവിക മോഹനനാണ് നായിക. അനൂപ് മേനോനും ഒരു പ്രധാനവേഷത്തിലെത്തുന്നു. കെ ഗിരീഷ് കുമാറാണ് തിരക്കഥ.