ദുല്‍ക്കറിന്‍റെ ആദ്യ തമിഴ് ചിത്രത്തില്‍ നായിക നസ്രിയ!

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2013 (17:39 IST)
PRO
ഫേസ്ബുക്ക് ലൈക്കുകളുടെ കാര്യത്തില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും വെല്ലുവിളിയുയര്‍ത്തിയ നടിയാണ് നസ്രിയ. എന്തായാലും മമ്മൂട്ടിക്ക് ഫേസ്ബുക്കില്‍ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും നസ്രിയ ഇനി ദുല്‍ക്കര്‍ സല്‍മാന്‍റെ നായികയാകുകയാണ്.

മലയാളത്തില്‍ ‘സലാല മൊബൈല്‍‌സ്’ എന്ന സിനിമയില്‍ ദുല്‍ക്കറിന് നായിക നസ്രിയയാണ്. എന്നാല്‍ അതിലും പ്രധാനപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദുല്‍ക്കര്‍ സല്‍മാന്‍ തമിഴ് ചിത്രത്തില്‍ നായകനാകുന്നു. നസ്രിയ തന്നെയാണ് നായികയാകുന്നത്.

കഴിഞ്ഞ വര്‍ഷം ‘കാതലില്‍ സൊതപ്പുവത് എപ്പടി’ എന്ന വമ്പന്‍ ഹിറ്റ് ചിത്രം ഒരുക്കിയ ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ക്കര്‍ - നസ്രിയ ജോഡി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടി സിനിമയിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ ദുല്‍ക്കര്‍ തന്‍റെ അഭിനയജീവിതത്തിന്‍റെ രണ്ടാം വര്‍ഷം തന്നെ തമിഴകത്തേക്കും കടക്കുകയാണ്.