ഡേവിഡ് നൈനാന്‍ തോക്കെടുത്തത് തോല്‍ക്കാനല്ല, ഇനിയുമുണ്ട് ഒരങ്കം!

Webdunia
വെള്ളി, 9 ജൂണ്‍ 2017 (16:09 IST)
ദി ഗ്രേറ്റ്ഫാദര്‍ എന്ന ഫാമിലി ത്രില്ലറിന്‍റെ എഴുപത്തഞ്ചാം ദിനത്തിന്‍റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. മമ്മൂട്ടി ഉള്‍പ്പടെയുള്ളവര്‍ ആ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. ‘ബിഗ് ഹിറ്റ്’ എന്നായിരുന്നു അതിന്‍റെ തലവാചകം.
 
മമ്മൂട്ടിയെ സംബന്ധിച്ച്, മലയാള സിനിമയെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ ഒരു ബിഗ് ഹിറ്റ് തന്നെയായിരുന്നു ദി ഗ്രേറ്റ്ഫാദര്‍. വെറും ആറുകോടി ബജറ്റില്‍ നിര്‍മ്മിച്ച് മലയാളത്തിന്‍റെ അഭിമാനചിത്രമായ ദൃശ്യത്തിന്‍റെ കളക്ഷന്‍ റെക്കോര്‍ഡിന് പോലും വെല്ലുവിളി ഉയര്‍ത്തിയ ചിത്രം. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ വിജയം.
 
ഈ സിനിമയെ അങ്ങനെ വെറുതെ വിടാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടില്ല എന്നാണ് സൂചന. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടും വരാനുള്ള സാധ്യതകള്‍ തെളിഞ്ഞുകാണുന്നുണ്ട്.
 
ഗ്രേറ്റ്ഫാദറിന് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ മമ്മൂട്ടി ഇതിലും സ്റ്റൈലിഷ് ലുക്കിലായിരിക്കും. ഇതിലും മികച്ച ആക്ഷന്‍  സീക്വന്‍സുകള്‍ ഉണ്ടാകും. ഇതിലും വലിയ ത്രില്‍ അനുഭവിക്കാനാവും. ഹനീഫ് അദേനി ഉടന്‍ തന്നെ ഈയൊരു ചിന്തയുടെ പിന്നാലെ സഞ്ചരിച്ചുതുടങ്ങുമോ എന്നുറപ്പില്ല.
 
എന്തായാലും ഡേവിഡ് നൈനാന്‍റെ കൈയിലെ നിറതോക്കിന് ഇനിയും കഥകള്‍ ഒരുപാട് പറയാനുണ്ട് എന്നുമാത്രം പറയാം. നിര്‍മ്മാതാവ് പൃഥ്വിരാജും എത്രയും വേഗം ഗ്രേറ്റ്ഫാദറിന്‍റെ തുടര്‍ച്ചയെക്കുറിച്ച് ചിന്തിച്ചുതുടങ്ങട്ടെ എന്നാഗ്രഹിക്കാം.
Next Article