പുലിമുരുകന്‍റെ അതേ ബജറ്റില്‍ ഒരു പൃഥ്വിരാജ് സിനിമ, റിലീസ് ഉടന്‍ !

Webdunia
വെള്ളി, 9 ജൂണ്‍ 2017 (15:25 IST)
വലിയ സിനിമകളുടെ കാലമാണിത്. ബാഹുബലിയും പുലിമുരുകനും കര്‍ണനും മഹാഭാരതയുമൊക്കെ വാര്‍ത്തകളില്‍ നിറയുന്ന കാലം. മറ്റൊരു വമ്പന്‍ ചിത്രം റിലീസിന് തയ്യാറായിക്കഴിഞ്ഞു. 
 
പൃഥ്വിരാജ് നായകനാകുന്ന ‘ടിയാന്‍’ ആണ് ഈ സിനിമ. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയുടെ ബജറ്റിലാണ് ഒരുങ്ങുന്നത്. അസ്‌ലന്‍ മുഹമ്മദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.
 
പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തെ ഇന്ദ്രജിത്തും അവതരിപ്പിക്കുന്നു. മുരളി ഗോപി തിരക്കഥയെഴുതുന്ന ടിയാനില്‍ അദ്ദേഹം രമാകാന്ത് മഹാശയ് എന്ന വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. പത്മപ്രിയ, അനന്യ തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്.
 
ടിയാന്‍റെ ടീസറും ട്രെയിലറുമൊക്കെ ഇറങ്ങിയെങ്കിലും കഥയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ സൂചനകള്‍ ലഭിക്കുന്ന ഒന്നും അവയില്‍ വ്യക്തമല്ല. ആ ക്യൂരിയോസിറ്റി നിലനിര്‍ത്തിക്കൊണ്ടാണ് ഈദ് സീസണില്‍ ടിയാന്‍ പ്രദര്‍ശനത്തിനെത്തുന്നത്.
 
വാരാണസി, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച സിനിമയില്‍ കുംഭമേളയും ചിത്രീകരിച്ചിട്ടുണ്ട്. ബാഹുബലിക്ക് ശേഷം രാമോജി റാവു ഫിലിംസിറ്റിയില്‍ ഏറ്റവുമധികം ദിവസം ചിത്രീകരിച്ച സിനിമയും ടിയാനാണ്. 
 
അറുപതോളം പ്രധാന കഥാപാത്രങ്ങളുള്ള സിനിമയില്‍ പല സീനുകളിലും ആയിരക്കണക്കിന് പേര്‍ അഭിനയിച്ചിട്ടുണ്ട്.
 
Next Article