ജോഷി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസം 25ന് ആരംഭിക്കുന്നു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
വ്യാസന്‍ എടവനക്കാട് തിരക്കഥയെഴുതുന്ന സിനിമ കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ഒരു എന്‍റര്‍ടെയ്നറാണ്. വളരെ പ്രത്യേകതയുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുക. ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ സവിശേഷതകള്‍ അണിയറപ്രവര്‍ത്തകര്‍ സസ്പെന്‍സാക്കി വച്ചിരിക്കുകയാണ്.
റാഫി സംവിധാനം ചെയ്യുന്ന റിംഗ് മാസ്റ്റര്‍ എന്ന സിനിമയുടെ ഊട്ടിയിലെ ചിത്രീകരണത്തില്‍ പങ്കെടുത്തുവരികയാണ് ദിലീപ്. 25ന് മുമ്പ് റിംഗ് മാസ്റ്റര്‍ പൂര്‍ത്തിയാകും.
ദിലീപ് നിര്‍മ്മിച്ച് ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ‘ദി മെട്രോ’ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് വ്യാസന്‍ എടവനക്കാടായിരുന്നു.