ജയറാമിന്റെ ‘ഭാര്യ അത്ര പോര’ !

Webdunia
ശനി, 9 ഫെബ്രുവരി 2013 (21:10 IST)
PRO
PRO
ജയറാമിന്റെ ഭാര്യ അത്ര പോര എന്നു കേള്‍ക്കുമ്പോള്‍ പാര്‍വതിയെക്കുറിച്ചാണെന്ന് ആരും ധരിക്കേണ്ട. കാരണം ജയറാമിന്റെ പുതിയ ചിത്രത്തിന്റെ പേരാണ് ‘ഭാര്യ അത്ര പോര’. വെറുതെയല്ല ഭാര്യ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. നടി ഗോപികയുടെ തിരിച്ചുവരവിന് വേദി കൂടിയാകും ചിത്രം.

ജയറാം നായകനാകുന്ന ചിത്രം അക്കു അക്ബറും കെ ഗിരീഷ് കുമാറും ചേര്‍ന്നാണ് ഒരുക്കുന്നത്. വെറുതെ ഒരു ഭാര്യ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സംവിധായകനും തിരക്കഥാകൃത്തും നായ കനും നായികയും വീണ്ടും ഒന്നിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഭാര്യ അത്ര പോരയില്‍ സ്കൂള്‍ അധ്യാപകനായിട്ടാണ് ജയറാം വേഷമിടുന്നത്. തൃശൂര്‍ വിവേകാദയം സ്കൂളിലെ അധ്യാപകനാണ് സത്യനാഥന്‍. ഭാര്യ പ്രിയ ബാങ്ക് ഉദ്യോഗസ്ഥ. സത്യനാഥന്റെ അലസജീവിതത്തില്‍ സൌഹൃദങ്ങളേറെ. കുടുംബത്തിന്റെ സന്തോഷം കെടുത്താതെ മുന്നോടുപോകുന്ന അയാളുടെ യാത്രയ്ക്ക് ഔദ്യോഗികമായി ലഭിച്ച ഒരു ഉത്തരവാദിത്തം അല്‍പം പിരിമുറുക്കം നല്‍കുന്നു. ഇത് മാറ്റാനുള്ള ശ്രമം പ്രിയയുടെ ജീവിതത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നു.

ജിബു ജേക്കബ്ബാണ് ക്യാമറാമാന്‍. വെറുതെ ഒരു ഭാര്യയിലെ ശ്രദ്ധേയഗാന ങ്ങളൊരുക്കിയ ശ്യാംധര്‍മനാണ് ഗാനങ്ങളൊരുക്കുന്നത്.