ചെറിയ പടങ്ങള്‍ക്ക് വിട, മമ്മൂട്ടിയുടെ ബിഗ് ബജറ്റ് സിനിമ വരുന്നു!

Webdunia
ബുധന്‍, 17 ഏപ്രില്‍ 2013 (15:04 IST)
PRO
ബാവുട്ടിയുടെ നാമത്തില്‍, ഇമ്മാനുവല്‍, കുഞ്ഞനന്തന്‍റെ കട, കടല്‍ കടന്നൊരു മാത്തുക്കുട്ടി - എല്ലാം ലോ ബജറ്റ് സിനിമകള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്‍റെ പരാജയകാലത്തിന് ശേഷം വിജയവഴിയിലേക്ക് നടന്നുകയറാന്‍ തെരഞ്ഞെടുത്തത് ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമകളാണ്. വലിയ സിനിമകള്‍ പരാജയപ്പെട്ടാല്‍ അത് വലിയ തോതില്‍ ബാധിക്കുമെന്ന് മമ്മൂട്ടി തിരിച്ചറിഞ്ഞിരുന്നു. ചെറിയ സിനിമകള്‍ മുതല്‍ മുടക്കെങ്കിലും തിരിച്ചുപിടിച്ച് സേഫാകുന്നത് ആശ്വാസകരമായ സംഗതിയായിരിക്കും.

ബാവുട്ടിയിലും ഇമ്മാനുവലിലും രക്ഷപ്പെട്ട മമ്മൂട്ടി വീണ്ടും ബിഗ് ബജറ്റ് സിനിമകളിലേക്ക് കടക്കുകയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ‘കുഞ്ഞാലിമരയ്ക്കാര്‍’ ആണ്. അമല്‍ നീരദ് ആണ് സംവിധാനം. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്നു. പൃഥ്വിരാജ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിയുടെ നിര്‍മ്മാണക്കമ്പനിയായ ഓഗസ്റ്റ് സിനിമ നിര്‍മ്മാണം.

കുഞ്ഞാലിമരയ്ക്കാരുടെ ലോഞ്ചിംഗ് കൊച്ചിയില്‍ നടക്കും. കണ്ണൂര്‍ ആണ് പ്രധാന ലൊക്കേഷന്‍. റാസല്‍ഖൈമ, ഗോവ എന്നിവിടങ്ങളിലും ചിത്രീകരിക്കും. പഴശ്ശിരാജയേക്കാള്‍ വലിയ മുതല്‍മുടക്കിലാണ് ഈ സിനിമ ഒരുങ്ങുന്നത്. പ്രൊഡക്ഷന്‍ കോസ്റ്റിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ സിനിമയായിരിക്കും കുഞ്ഞാലിമരയ്ക്കാര്‍!

അടുത്ത പേജില്‍ - വരുന്നത് അരിവാള്‍ ചുറ്റിക നക്ഷത്രത്തേക്കാള്‍ വലിയ പടം!

PRO
അരിവാള്‍ ചുറ്റിക നക്ഷത്രം! അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമ. മമ്മൂട്ടി നായകന്‍. പൃഥ്വിരാജ് വില്ലന്‍. തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്‍. ഈ പ്രൊജക്ടിനെപ്പറ്റി മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ ഏറെ സംസാരിച്ചുകഴിഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ അധികം കേള്‍ക്കുന്നില്ല. ഈ പ്രൊജക്ട് നടക്കുമെന്നും സെപ്റ്റംബറില്‍ തുടങ്ങുമെന്നുമൊക്കെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അതേക്കുറിച്ച് വ്യക്തതയില്ല.

അതിനിടയിലാണ് കുഞ്ഞാലിമരയ്ക്കാര്‍ എന്ന പ്രൊജക്ട് ജനിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ ഇപ്പോള്‍ ഈ തിരക്കഥയുടെ പണിപ്പുരയിലാണ്. അരിവാള്‍ ചുറ്റിക നക്ഷത്രത്തേക്കാള്‍ വലിയ പ്രൊജക്ടായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു സിനിമ എന്നാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അതേ സബ്ജക്ട് ഒരു ചരിത്രപുരുഷനിലൂടെ പറയാനായാല്‍ അതാണ് കൂടുതല്‍ ഭംഗിയെന്ന് അമല്‍ നീരദിനും ശങ്കര്‍ രാമകൃഷ്ണനും തോന്നി. അങ്ങനെയാണ് കുഞ്ഞാലിമരയ്ക്കാരിലേക്ക് എത്തുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്