മലയാളി നോവലിസ്റ്റായ അംബുജാക്ഷന്‍റെ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന നോവലിന്‍റെ കഥയാണിത്. പണ്ട് ഈ കഥ പ്രൊഡ്യൂസര്‍ ശങ്കര്‍ദാസിനോടും സംവിധായകന്‍ ശരത്തിനോടും അംബുജാക്ഷന്‍ പറഞ്ഞതാണ്. അന്ന് ചില പാരവയ്പ്പുകള്‍ കാരണം അത് സിനിമയായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അംബുജാക്ഷന്‍റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുകയാണ്.
ശ്രീനിവാസനെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്നാണ് പേര്. ‘അഴകിയ രാവണന്‍’ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന കഥാപാത്രം ഈ സിനിമയിലൂടെ വീണ്ടും വരികയാണ്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സംവിധാനം ചെയ്യും.
വര്‍ഷങ്ങള്‍ക്ക് ശേഷം അംബുജാക്ഷന്‍റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷനുണ്ടാകുന്ന അബദ്ധങ്ങളും അമളികളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
‘ഹൌ ഓള്‍ഡ് ആര്‍ യു’വിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഈ സിനിമയുടെ ജോലികള്‍ ആരംഭിക്കും. ശ്രീനിവാസന്‍ തന്നെ ചിത്രത്തിന് തിരക്കഥ രചിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസിന്‍റെ ആദ്യചിത്രമായ ഉദയനാണ് താരം എഴുതിയത് ശ്രീനിവാസനായിരുന്നു.